നടത്തറ. കേന്ദ്ര വസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള കരകൗശല സേവന കേന്ദ്രം മുഖേന പരമ്പരാഗത കളിമൺ കരകൗശല മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള പഹ്ചാൻ തിരിച്ചറിയൽ കാർഡിനുള്ള രജിസ്‌ട്രേഷൻ മെഗാ ക്യാമ്പ് 'ചൗപൽ' നടത്തറ പഞ്ചായത്തിൽ കാന്നാടിപറമ്പ് കുംഭാര സമുദായ കോളനിയിൽ വെച്ച് നടന്നു. പഞ്ചായത്ത് മെമ്പർ ബിന്ദു കാട്ടുങ്ങൽ അധ്യക്ഷത വഹിച്ച പരിപാടി എംപി ടി.എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു. എല്ലാവർക്കും എംപി തൊഴിൽ കാർഡുകൾ വിതരണം ചെയ്തു. പരമ്പരാഗത കരകൗശല ശില്പികളുടെ ഉന്നമനത്തിനായുള്ള വ്യത്യസ്ത പദ്ധതികൾ തൃശൂർപാർലിമെന്റ് മണ്ഡലത്തിലെ 9 കുംഭാര കോളനിയിലും വേഗത്തിൽ നടപ്പിലാക്കുമെന്ന് എം പി ടി.എൻ പ്രതാപൻ ഉറപ്പ് നൽകി.
ഹാൻഡിക്രാഫ്റ്റ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. എം.പി സജി, ഹാൻഡ് ക്രാഫ്റ്റ് പ്രൊമോഷൻ ഓഫീസർ സിബി മൈക്കിൾ, എന്നിവർ കരകൗശലവിപണന സംരംഭകത്വവുമായി ബന്ധപ്പെട്ടു ക്ലാസുകൾ എടുത്തു. കോർഡിനേറ്റർ കെ.വി ചിന്നൻ, സി.സി ശ്രീകുമാർ, ടി.എം രാജീവ്, കെ.സി അഭിലാഷ്, കെ.എൻ വിജയകുമാർ, ഇ.എസ് അനിരുദ്ധൻ, ദീപ അനീഷ്, ടി.പി മാധവൻ, മിനി വിനോദ്, ശിവദാസ് മേലിക്കാട്ടിൽ എന്നിവർ പങ്കെടുത്തു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

0 Comments