ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 29ന്
തൃശൂർ ജില്ലയിൽ എൻസിസി സൈനിക ക്ഷേമ വകുപ്പിൽ വിമുക്തഭടൻമാർക്കുള്ള ലോവർ ഡിവിഷൻ ക്ലർക്ക് (469/19) തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 29ന്. കേരള പബ്ലിക് സർവീസ് കമ്മീഷൻ കോഴിക്കോട് ജില്ലാ ഓഫീസിൽ വച്ച് അന്നേ ദിവസം രാവിലെ 9.30നാണ് അഭിമുഖം. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് അസ്സൽ തിരിച്ചറിയൽ രേഖ സഹിതം നിശ്ചിത സമയത്ത് ഹാജരാകണമെന്ന് കെപിഎസ്‌സി ജില്ലാ ഓഫീസർ അറിയിച്ചു.
അളവുതൂക്ക ഉപകരണങ്ങൾ മുദ്ര ചെയ്യണം
തൃശൂർ സർക്കിൾ2 ഇൻസ്‌പെക്ടർ ഓഫീസ് പരിധിയിൽ 2020 ഒക്ടോബർ മുതൽ 2021 ജൂൺ വരെയുള്ള കാലയളവിൽ മുദ്ര ചെയ്യേണ്ട അളവുതൂക്ക ഉപകരണങ്ങൾ മുദ്ര ചെയ്യണമെന്നും വൈകിയാൽ പിഴ അടയ്‌ക്കേണ്ടി വരുമെന്നും ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ അറിയിച്ചു. സെപ്തംബർ 28ന് രാവിലെ 10 മുതൽ വളരെ ലീഗൽ മെട്രോളജി ഓഫീസിൽ എത്തിയാണ് മുദ്ര ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കേണ്ടത്.
റിവോള്‍വിങ്ങ് ഫണ്ടിന് അപേക്ഷിക്കാം
ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തിലെ നെല്‍കൃഷിക്കുള്ള റിവോള്‍വിങ്ങ് ഫണ്ട് പദ്ധതിയില്‍, ഉപയോഗിക്കപ്പെടാതെ കിടക്കുന്ന തുക നിലവില്‍ ഗുണഭോക്താക്കളല്ലാത്ത മറ്റു സംഘങ്ങള്‍ക്ക് ഉപയോഗിക്കാം. ഇതിനായി നെല്‍കൃഷി ചെയ്യുന്ന പാടശേഖരം അല്ലെങ്കില്‍ സംഘങ്ങളുടെ അപേക്ഷ അതത് കൃഷിഭവനില്‍ നല്‍കേണ്ടതാണ്. കൃഷി ഇറക്കാന്‍ ഒരു ഏക്കറിന് ആയിരം രൂപ തോതില്‍ റിവോള്‍വിങ്ങ് ഫണ്ട് ലഭിക്കും. രജിസ്റ്റര്‍ ചെയ്ത സംഘങ്ങള്‍ക്ക് അപേക്ഷിക്കാമെന്ന് ചേര്‍പ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം
കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായത്തിന് ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം. മദ്രസ അധ്യാപക ക്ഷേമനിധിയില്‍ 03/2021 ന് മുമ്പ് അംഗത്വമെടുക്കുകയും വിഹിതം അടവാക്കുകയും ചെയ്തുവരുന്ന സജീവ അംഗങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക. 1000 രൂപയാണ് ധനസഹായം. ക്ഷേമനിധിയുടെ വെബ്സൈറ്റിലൂടെ (www.kmtboard.in) ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ക്ഷേമനിധിയില്‍ നിന്നും ആദ്യഗഡു കോവിഡ് ധനസഹായമായ 2000 രൂപ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഇവര്‍ക്ക് മുമ്പ് ധനസഹായം ലഭിച്ച അതേ അക്കൗണ്ടിലേക്ക് തന്നെ 1000 രൂപ കൂടി വിതരണം ചെയ്യുന്നതാണ്. കഴിഞ്ഞ തവണ അപേക്ഷിക്കുകയും ധനസഹായം ലഭിക്കാതെ വരികയും ചെയ്തവരുണ്ടെങ്കില്‍ അവര്‍ക്ക് ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാവുന്നതാണ്. സംശയ നിവാരണങ്ങള്‍ക്ക് 0495- 2966577 എന്ന നമ്പറില്‍ ഓഫീസ് സമയങ്ങളില്‍ (10.15 മുതല്‍ 5.15 വരെ) ബന്ധപ്പെടാവുന്നതാണ്.
പ്ലസ് വൺ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അഡ്മിഷൻ
സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിലുള്ള വരടിയം ടെക്നിക്കൽ ഹയർ സെക്കൻ്ററി സ്കൂളിൽ പ്ലസ് വൺ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അഡ്മിഷൻ തുടരുന്നു. അഡ്മിഷന് സ്കൂളിൽ നേരിട്ട് ഹാജരാകണം. ഫോൺ : 8547005022, 0487-2214773, ഇ-മെയിൽ : thssvaradium.ihrd@gmail.com
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

0 Comments