പീച്ചി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച വിജയോത്സവത്തിൽ മന്ത്രി കെ. രാജൻ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ സമ്മാനിക്കുന്നുപീച്ചി. സംസ്ഥാനത്ത് നവംബർ 1ന് സ്‌കൂളുകൾ തുറക്കുമ്പോൾ യാതൊരു ആശങ്കകൾക്കും ഇടയാകാത്ത തരത്തിൽ കുറ്റമറ്റ ഒരുക്കങ്ങളാണ് പൂർത്തീകരിച്ചിട്ടുള്ളതെന്ന് സംസ്ഥാന ഭവന നിർമ്മാണ, റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. പീച്ചി ഗവ. ഹയർ സെക്കൻ്ഡറി സ്‌കൂളിൽ കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിലും പ്ലസ്ടുവിനും മികച്ച വജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച വിജയോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് പല സംസ്ഥാനങ്ങളും സ്‌കൂൾ തുറന്നു പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന നിരവധി പ്രശ്‌നങ്ങളെ പരിഹരിക്കാൻ കഴിയാതെ വലയുമ്പോഴും പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും ഉൾപ്പെടെ പരാതികളില്ലാത്ത വിധത്തിൽ കേരളത്തിൽ നടപ്പിലാക്കാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. വിജയോത്സവത്തിൽ മികച്ച വിജയം സ്വന്തമാക്കിയ 12 വിദ്യാർത്ഥികൾക്ക് മന്ത്രി ഉപഹാരങ്ങൾ സമ്മാനിച്ചു. പിടിഎ പ്രസിഡന്റ് ചാക്കോ അബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രനായിരുന്നു മുഖ്യാതിഥി. ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ രമേഷ്, പഞ്ചായത്തംഗങ്ങളായ ഷൈജു കുരിയൻ, അജിത മോഹൻദാസ്, പ്രിൻസിപ്പൽ ഇൻ-ചാർജ് കെ. വിജയൻ, മുൻ പ്രിൻസിപ്പൽ സി.കെ ഷെറീന, ഷിബു പോൾ, ഫാ. ജോർജ് കണ്ണംപ്ലാക്കൽ. സജി താന്നിക്കൽ, പി.ഡി ഷീന, വി. സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery
0 Comments