തൃശൂർ. സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് കരസ്ഥമാക്കി തൃശ്ശൂരിന്റെ അഭിമാനമായി മാറിയ കെ. മീരയെ തൃശ്ശൂർ ജില്ലാ മഹിളാ കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. തൃശൂർ തിരൂരിലെ പോട്ടോരിൽ കെട്ടിട നിർമ്മാണ കമ്പനി ഉടമ കണ്ണമാട്ടിൽ കെ. രാംദാസിന്റെയും മുണ്ടത്തിക്കോട് എൻഎസ്എസ് ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപിക കെ. രാധികയുടെയും മകളാണ് മീര. തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠനത്തിനു ശേഷം ബാംഗ്ലൂരിലുണ്ടായിരുന്ന ജോലി രാജിവെച്ചാണ് മീര സിവിൽ സർവ്വീസിനുള്ള തയ്യാറെടുപ്പു തുടങ്ങിയത്. മഹിളാ കോൺഗ്രസ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ലീലാമ്മ തോമസ് മീരയെ ഉപഹാരം നൽകി അനുമോദിച്ചു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

0 Comments