മഹിള മോർച്ചയുടെ നേതൃത്വത്തിൽ ഡോ. കെ.എസ് ജയന്തിയെ ആദരിക്കുന്നു
വെള്ളാനിക്കര. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി മഹിളാ മോർച്ച പാണഞ്ചേരി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരെ ആദരിക്കുകയും കൊവിഡ് പ്രതിരോധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കുകയും ചെയ്തു. വെള്ളാനിക്കര സാമൂഹ്യാരോഗ്യ കേന്ദ്രം സുപ്രണ്ട് ഡോ. കെ.എസ് ജയന്തി ബോധവൽക്കരണ ക്ലാസ് നയിച്ചു. മഹിള മോർച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സുബില മനോജ് അധ്യക്ഷത വഹിച്ച പരിപാടി ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് വിൻഷി അരുൺകുമാർ ഉദ്ഘാടനം ചെയ്തു. സൗമ്യ അനിൽകുമാർ, ശ്രീദേവി അരവിന്ദാക്ഷൻ, ലേഖ ബി ജു, വിനീത ദിലിപ് ,സുപ്രിയ ബിനു, ഗീതു ബാബു എന്നിവർ നേത്യത്വം നൽകി.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

0 Comments