എൽ.ബി.എസ് സെന്ററിൽ ഗസ്റ്റ് ലക്ചർ ഒഴിവ്
കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്ററിന്റെ തൃശൂർ റീജിയണൽ കേന്ദ്രത്തിലും, ചാലക്കുടി, കുന്ദംകുളം ഉപകേന്ദ്രങ്ങളിലും ഗസ്റ്റ് ലക്ചർ തസ്തികകളിലേയ്ക്ക് പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസ് കംപ്യട്ടർ എൻജിനീയറിങ് ബിരുദം/എം സി എ, എം എസ് സി കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഒരു വർഷമെങ്കിലും പ്രവർത്തി പരിചയമാണ് യോഗ്യത.
മേൽപറഞ്ഞ യോഗ്യതയുടെ അഭാവത്തിൽ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നോ മറ്റ് സമാന സ്ഥാപനങ്ങളിൽ നിന്നോ ലഭിച്ച ഒന്നാം ക്ലാസ് പി.ജി.ഡി.സി.എ/ പി.ഡി.സ്.ഇ. യോഗ്യതയുള്ളവരെയും പരിഗണിക്കും. താൽപര്യമുള്ളവർ സെപ്റ്റംബർ 30ന് രാവിലെ 11 മണിക്ക് എൽ.ബി.എസ് സെന്ററിന്റെ ചിയ്യാരം തൃശൂർ റീജിയണൽ കേന്ദ്രത്തിൽ അസൽ സർട്ടിഫിക്കറ്റും അതിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പോടും കൂടി, നേരിട്ട് ബന്ധപ്പെടണം. ഫോൺ : 04872250657, 2250751
സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുകൾ
തൃശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ടെക്‌നിക്കൽ എൻജിനീയറിങ്, മാർക്കറ്റിങ് മാനേജർ, എച്ച് ആർ മാനേജർ, കസ്റ്റമർ റിലേഷൻ മാനേജർ, ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ തുടങ്ങിയ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. സെപ്റ്റംബർ 24ന് ഉച്ചയ്ക്ക് 2 മണിക്കാണ് കൂടിക്കാഴ്ച. ഡിഗ്രി, ഡിപ്ലോമ, ബി ടെക് ഇൻ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, ബി എസ് സി ഫിസിക്‌സ്, എംബിഎ തുടങ്ങിയ യോഗ്യതയുള്ള രജിസ്റ്റർ ചെയ്തവർ ബയോഡാറ്റയുമായി സെന്ററിൽ നേരിട്ട് ഹാജരാകണം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവർത്തി ദിവസങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 24 ന് കൂടിക്കാഴ്ച്ച ഉളളതിനാൽ രാവിലെ 10.30 നും 12.30 മണിക്കും ഇടയിൽ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വാട്‌സ്ആപ്പ് നമ്പറായ 9446228282 ൽ ബന്ധപ്പെടുക.
പേര് നിർദ്ദേശിക്കാം, ലോഗോ തയ്യാറാക്കാം
തൃശൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വികസന വകുപ്പുകളുടെയും കൂട്ടായ സഹകരണത്തിൽ ജില്ലയ്ക്ക് വേണ്ടി തയ്യാറായി വരുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിക്ക് പേര് നിർദ്ദേശിക്കാൻ അവസരം. പദ്ധതിക്ക് വേണ്ടി ഒരു ലോഗോയും തയ്യാറാക്കി സമർപ്പിക്കാം. പേരും ലോഗോയും തൃശൂരിന്റെ തനിമയും വിദ്യാഭ്യാസമേന്മയും എടുത്തു കാണിക്കുന്ന ഒന്നായിരിക്കണം. മറ്റു നിബന്ധനകളില്ല. ജില്ലയ്ക്കകത്തും പുറത്തുമുള്ള ആർക്കും എൻട്രികൾ അയക്കാം. തിരഞ്ഞെടുക്കപ്പെടുന്ന എൻട്രികൾക്ക് ജില്ലാതലത്തിൽ സമ്മാനങ്ങൾ നൽകും. പേരും ലോഗോയും ഒക്ടോബർ 8ന് വൈകുന്നേരം 5 മണിക്കുള്ളിൽ നേരിട്ടോ, തപാൽ വഴിയോ ലഭിച്ചിരിക്കണം. വിലാസം: ടി വി മദനമോഹനൻ, വിദ്യാഭ്യാസ ഉപഡയറക്ടർ, ഉപഡയറക്ടറുടെ കാര്യാലയം, കലക്ടറേറ്റ്, അയ്യന്തോൾ, 680003.
പരാഗണ തൊഴിലാളികളെ നിയമിക്കുന്നതിന് കൂടികാഴ്ച
കേര സമൃദ്ധി പദ്ധതിയുടെ ഭാഗമായി ചാവക്കാട്, അയ്യന്തോൾ, നാട്ടിക വിത്ത് വികസന യൂണിറ്റുകളിലേക്ക് 202122 സീസണിൽ പരാഗണ ജോലികൾ ചെയ്യുന്നതിനും വിത്തുതേങ്ങകൾ വിളവെടുപ്പ് നടത്തുന്നതിനുമായി പരിചയസമ്പന്നരായ തെങ്ങുകയറ്റ തൊഴിലാളികളെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ചാവക്കാട്, നാട്ടിക, അയ്യന്തോൾ വിത്ത് വികസന യൂണിറ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 8 വൈകിട്ട് 5 മണിയാണ്. ചാവക്കാട് വിത്ത് വികസന യൂണിറ്റിൽ ഒക്ടോബർ 23, നാട്ടിക കൃഷിഭവനിൽ ഒക്ടോബർ 21, അയ്യന്തോൾ കൃഷിഭവനിൽ ഒക്ടോബർ 22 എന്നീ ദിവസങ്ങളിലായാണ് കൂടികാഴ്ച്ച. രാവിലെ 10 മണി മുതൽ 2 മണി വരെയാണ് കൂടികാഴ്ചയുടെ സമയം. അപേക്ഷകർ 18 നും 60 നും ഇടയിൽ പ്രായമുള്ളവരാകണം. ഇതിന് മുൻപ് ജോലിയിൽ നിന്ന് നീക്കം ചെയ്തവരുടേയും ശിക്ഷാനടപടികൾക്ക് വിധേയരായവരുടെയും അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷയോടൊപ്പം ജനനതിയ്യതി തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം, തെങ്ങ് കയറുവാനുള്ള ശാരീരികക്ഷമത തെളിയിക്കുന്നതിനുള്ള സർക്കാർ ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് വിത്ത് വികസന യൂണിറ്റുകളിലോ തൃശൂർ പ്രിൻസിപ്പൽ കൃഷി ഓഫീസിലോ ബന്ധപ്പെടുക. ഫോൺ : 04872333297
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

0 Comments