നാളെ ജില്ലയിൽ കോവിഡ് 19 സായാഹ്ന വാക്‌സിനേഷൻ യജ്ഞം

തൃശൂർ. കോവിഡ് 19 വാക്‌സിൻ ഇതുവരെ സ്വീകരിക്കാൻ സാധിക്കാത്ത  18 വയസ്സിന് മുകളിലുളള എല്ലാവർക്കും 'ആദ്യ ഡോസ് വാക്‌സിൻ നൽകുക' എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുത്ത സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ നിന്നും ഓൺലൈനായി ബുക്ക് ചെയ്ത് വാക്‌സിൻ സ്വീകരിക്കുന്നതിനുളള സൗകര്യം വെളളിയാഴ്ച (24/09/2021) (കോവിഷീൽഡ് വാക്‌സിൻ)  4.00 മണി മുതൽ 6.00 മണി വരെ ഏർപ്പെടുത്തിയിട്ടുണ്ട്. വാക്‌സിൻ എടുക്കുന്നതിനായി www.cowin.gov.in ൽ രജിസ്റ്റർ ചെയ്യുകയും, ഓൺലൈൻ ബുക്ക് ചെയ്യുമ്പോൾ സൈറ്റിൽ നിന്ന് ലഭിക്കുന്ന റഫറൻസ് നമ്പറും, രജിസ്റ്റർ ചെയ്യുവാനായി നൽകിയ തിരിച്ചറിയൽ രേഖയും, ഫോൺ നമ്പറുമായി ആരോഗ്യകേന്ദ്രങ്ങളിൽ എത്തി വാക്‌സിൻ സ്വീകരിക്കേണ്ടതാണ്. 

ഔദ്യോഗിക/ തൊഴിൽ സംബന്ധമായ പല കാരണങ്ങളാലും പകൽ സമയങ്ങളിൽ വാക്‌സിനേഷനായി  എത്തിചേരാൻ സാധിക്കാത്തവരെ ലക്ഷ്യമാക്കിയുളള  ഈ സായാഹ്ന വാക്‌സിനേഷൻ യജ്ഞത്തെ പരമാവധി പ്രയോജനപ്പെടുത്തി  വാക്‌സിൻ എടുത്ത് സുരക്ഷിതരാകുവാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിക്കുന്നു.

'ഓർക്കുക: എല്ലാവരും സുരക്ഷിതരാകാതെ ആരും സുരക്ഷിതരാകില്ല.'

സംശയനിവാരണങ്ങൾക്ക് വിളിക്കേണ്ട നമ്പറുകൾ  9400066921 , 9400066922, 9400066925

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

Post a Comment

0 Comments