പട്ടിക്കാട്. വൈസ്മെൻ ഇന്റർനാഷണൽ തൃശൂർ ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന ഫുട്ബോൾ ടൂർണ്ണമെന്റിൽ ചാലക്കുടി മെയിൻ ക്ലബ്ബ് വിജയികളായി. പീച്ചി വൈസ് മെൻ ക്ലബ്ബാണ് റണ്ണേഴ്സ് അപ്പ്. പീച്ചി വൈസ് മെൻ ക്ലബ്ബിന്റെ ആതിഥേയത്വത്തിൽ സെപ്തംബർ 19 ന് ആൽപ്പാറ ഗോൾ കാസിൽ ഫുട്ബോൾ ടർഫിൽ നടത്തിയ ടൂർണ്ണമെന്റിന്റെ കൺവീനർ ക്ലബ്ബ് പ്രസിഡന്റ് ജോബി പറപ്പുള്ളി ആയിരുന്നു. വിജയികൾക്ക് വൈസ്മെൻ ഡിസ്ട്രിക്ട് ഗവർണ്ണർ അനിത ബെന്നി, മുൻ ഗവർണ്ണർ ജോസ് മഞ്ഞളി എന്നിവർ ട്രോഫികൾ സമ്മാനിച്ചു. ചാലക്കുടി മെയിൻ ക്ലബ്ബിന്റെ ഗോകുൽ ആണ് ടോപ് സ്കോറർ. പീച്ചി വൈസ് മെൻ ക്ലബ്ബിലെ ജോബി പറപ്പുള്ളിയാണ് ബെസ്റ്റ് സ്റ്റോപ്പർ ബാക്ക്. എട്ട് ടീമുകളാണ് ടൂർണ്ണമെന്റിൽ പങ്കെടുത്തത്. ഡിസ്ട്രിക്ട് കോർഡിനേറ്റർ ബെന്നി വടക്കൻ , ഡിസ്ട്രിക്ട് ട്രഷറർ വിനോദ്, വെബ് മാസ്റ്റർ എൽദോസ്, മറ്റ് സ്പോർട്സ് കോർഡിനേറ്റർമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

0 Comments