മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ കുടുംബശ്രീ അനുമോദിച്ചു

റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ഉപഹാരങ്ങൾ സമ്മാനിക്കുന്നു.

എടപ്പലം.  പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് എടപ്പലം വാർഡിലെ കുടുംബശ്രീ യൂണിറ്റ്  എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വാർഡിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ഉപഹാരങ്ങൾ സമ്മാനിച്ചു.  പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ജോസ്, മുൻ വാർഡ് മെമ്പർ മിനി ഭാസ്‌കരൻ, പിഎസ്‌സിബി ബോർഡ് മെമ്പർ സുരേന്ദ്രൻ, സിഡിഎസ് സാലി ജോസ്, സി പി എം ബ്രാഞ്ച് സെക്രട്ടറി സന്ദീപ് തുടങ്ങിയവർ പങ്കെടുത്തു.

എടപ്പലം കുടുംബശ്രീ യൂണിറ്റ് കഴിഞ്ഞ 21 വർഷമായി  ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികളെ അനുമോദിച്ചു വരുന്നു.  ഈവർഷം 18 വിദ്യാർത്ഥികളാണ് അനുമോദനത്തിന് അർഹരായത്. 

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്:
 https://www.facebook.com/primenewspananchery

Post a Comment

0 Comments