അപകടത്തിൽ പരുക്കേറ്റയാൾ കാത്തുകിടന്നത് 20 മിനിറ്റ്; വാണിയമ്പാറയിൽ ആംബുലൻസ് വേണം


വാണിയമ്പാറ. ഇന്ന് കാലത്ത് വാണിയമ്പാറ മമ്മദ് പടിയിൽ കള്ള് വണ്ടി ഓട്ടോറിക്ഷയിൽ  ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ഡ്രൈവർക്ക്‌ 20 മിനിറ്റിലേറെ സമയം ആംബുലൻസ് കാത്ത് റോഡരികിൽ കിടക്കേണ്ടി വന്നത് ഞെട്ടലുളവാക്കുന്ന സംഭവമാണ്. പട്ടിക്കാടു നിന്നും ആംബുലൻസ് എത്തിയാണ് ഇയാളെ ജില്ല ആശുപത്രിയിൽ എത്തിച്ചത്. പഴയന്നൂർ സ്വദേശി ഹരിദാസിനാണ് പരുക്കേറ്റത്. ദേശീയ പാതയിൽ ജില്ല അതിർത്തിയായ വാണിയമ്പാറയിലും കുതിരാൻ മേഖലയിലും ഇപ്പോൾ ആംബുലൻസ് 

സൗകര്യമില്ലത്തത് പ്രതിസന്ധിയുണ്ടാക്കുകയാണ്. റോഡപകടങ്ങളിൽ അടിയന്തര സഹായത്തിന് പട്ടിക്കാടുനിന്നും ആംബുലൻസ് എത്തേണ്ട സാഹചര്യമാണിപ്പോൾ. അടിയന്തര ഘട്ടങ്ങളിൽ സൗജന്യ സേവനത്തിന്  വാണിയമ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ '108' ആംബുലൻസ് സർവ്വീസ് ഉണ്ടായിരുന്നു. ഇത് കൊവിഡ് കേസുകൾക്കു വേണ്ടി മാറ്റി. അതുകൊണ്ട് പകരം സംവിധാനം ഏർപ്പെടുത്തണം.  ദേശീയ പാതയിൽ ഈ മേഖലയിൽ അപകടങ്ങൾ കൂടുതലായി ഉണ്ടാകുന്നത് കണക്കിലെടുത്ത് അടിയന്തരമായി ആംബുലൻസ് സൗകര്യം ഒരുക്കണം.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery



Post a Comment

0 Comments