പട്ടിക്കാട്. സർവ്വീസ് റോഡിലെ ഗതാഗത കുരുക്കിന് ഒരു ശമനവുമില്ല. എത്ര കുഴിയടച്ചെന്നു പറഞ്ഞാലും അതൊന്നും റോഡിലില്ല. പട്ടിക്കാട് ഇരുഭാഗത്തെയും സർവ്വീസ് റോഡുകളിലെ വമ്പൻ കുഴികൾ വാഹനങ്ങളുടെ ഗതിമുട്ടിക്കുകയാണ്. ഇരു ഭാഗത്തുമുള്ള സർവ്വീസ് റോഡുകളിൽ പാതാളം പോലെ കുഴികളാണ്. മഴ മാറി നിന്നിട്ടും ഇവിടെ ടാറിംഗ് നടത്തിയിട്ടില്ല. ടാറിംഗ് നടത്താതെ ഇവിടുത്തെ ഗതാഗതക്കുരുക്ക് അവസാനിക്കില്ല. പീച്ചി റോഡ് ജങ്ഷനിലെ അടിപ്പാതയോട് ചേർന്ന് പാലക്കാട് ഭാഗത്തേക്കുള്ള സർവ്വീസ് റോഡിലെ കുഴികളാണ് ഇപ്പോൾ രൂക്ഷമായ ഗതാഗത കുരുക്കിന് കാരണം. ലിറ്ററിന് 100 രൂപയ്ക്കു മേൽ വില കൊടുത്ത് പെട്രോളും ഡീസലും വാങ്ങി അടിച്ചും റോഡ് നികുതി നൽകിയും നിരത്തിലിറക്കുന്ന വാഹനങ്ങളാണ് ഈ കുഴികളിൽ കിടന്നു നിരങ്ങുന്നത്. പ്രതിഷേധങ്ങൾ ഉയരുമ്പോൾ കുഴിയിൽ കല്ലിടുന്ന പരിപാടി അവസാനിപ്പിക്കണം. കരാർ കമ്പനി അധികൃതരെക്കൊണ്ട് കുഴികളടപ്പിച്ച് ടാറിംഗ് നടത്താൻ പ്രാപ്തിയുള്ള ആരെങ്കിലും ഉണ്ടെങ്കിൽ ഇക്കാര്യത്തിൽ ഇടപെടണം.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments