പ്ലസ് വൺ സപ്ലിമെൻ്ററി അപേക്ഷ സമർപ്പണം 28ന് അവസാനിക്കും


പ്ലസ് വൺ സപ്ലിമെൻ്ററി അപേക്ഷ സമർപ്പണം 28ന് അവസാനിക്കും. മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ട് ലഭിക്കാതിരുന്നവർക്കും, ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെൻ്ററി അലോട്ട്മെൻ്റിനായി ഒക്ടോബർ 28 വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം.

ജില്ലയിലെ വിവിധ സ്കൂളുകളിലായി 3765 സീറ്റുകൾ ഒഴിവുണ്ട്. സപ്ലിമെൻ്ററി അലോട്ട്മെൻ്റിനായുള്ള ഒഴിവുകളും മറ്റു വിവരങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ അഡ്മിഷൻ ഗേറ്റ് വേ ആയ www.admission.dge.kerala.gov.in എന്ന വെബ് സൈറ്റിലെ " click for Higher Secondary Admission എന്ന ലിങ്കിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടി കഴിഞ്ഞ വിദ്യാർത്ഥികൾക്കും മുഖ്യ ഘട്ടത്തിൽ അലോട്ട്മെൻ്റ് ലഭിച്ച ഹാജരാകാത്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം  വിടുതൽ സർട്ടിഫിക്കറ്റ്  വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കുവാൻ സാധിക്കുകയില്ല. ട്രയൽ അലോട്ട്മെൻറിൽ പിഴവുകൾ തിരുത്താൻ കഴിയാത്തവർക്ക്, പിഴവുകൾ പുതുക്കുന്ന സമയത്ത് തിരുത്തുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

സപ്ലിമെൻ്ററി അപേക്ഷ സമർപ്പണം പുതുക്കൽ/ പുതിയ അപേക്ഷാ ഫോറം ഇങ്ങനെ:

1.മുഖ്യ അലോട്ട്മെൻ്റിൽ അപേക്ഷീട്ടും അലോട്ട്മെൻ്റ് ലഭിക്കാത്തവർ കാൻഡിഡേറ്റ് ലോഗിനിലെ "RENEW APPLICATION " എന്ന ലിങ്കിലൂടെ വേക്കൻസിക്കുനുസൃതമായി പുതിയ ഓപ്ഷൻ നൽകി അന്തിമമായി സമർപ്പിക്കണം.

2. ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർ വെബ്സൈറ്റിലെ " Create candidate Login - Swട എന്ന ലിങ്കിലൂടെ ഓൺലൈൻ ആയി അപേക്ഷ അന്തിമമായി സമർപ്പിക്കണം

3. തെറ്റായ വിവരങ്ങൾ ഉൾപ്പെട്ടതിനാൽ അലോട്ട്മെൻ്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർ സപ്ലിമെൻ്റിന് പരിഗണിക്കുന്നതിനായി കാൻഡിഡേറ്റ് ലോഗിനി ലെ RENEW APPLCATION ലിങ്കിലൂടെ പിഴവുകൾ തിരുത്തി അന്തിമമായി സമർപ്പിക്കണം.

4. വേക്കൻസികൾ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വേക്കൻസിക്കനുസൃതമായി മാത്രമേ സ്കൂൾ/കോമ്പിനേഷൻ തിരഞ്ഞെടുക്കാവൂ.

5. ഒന്നാംഘട്ട സപ്ലിമെൻ്ററി പ്രവേശനം കഴിഞ്ഞാൽ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അവസരം ലഭിക്കുന്നതാണ്.

ഏകജാലക പ്രവേശനം നടക്കുന്ന 168 ഹയർ സെക്കന്ററി സ്കൂളുകളിലും ഹെൽപ്പ് ഡെസ്ക്കുകൾ പ്രവർത്തിക്കുന്നുണ്ട്. കോവിഡ് 
മാനദണ്ഡങ്ങൾ പാലിച്ച് സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് അപേക്ഷിക്കുവാനും മറ്റും വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും സ്കൂൾ ഹെൽപ് ഡെസ്കുകളിലുടെ നൽകണമെന്ന് ഹയർ സെക്കന്ററി ജില്ലാ കോർഡിനേറ്റർ വി എം.കരീം പ്രിൻസിപ്പാൾമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments