പീച്ചി ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ വിവിധ തസ്തികകളിൽ ഒഴിവ്
പീച്ചി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ,് മലയാളം എന്നീ തസ്തികയിലും യു പി എസ് എവിഭാഗത്തിലുമുള്ള ഒഴിവുകളിലേക്ക് 29-10-2021 ന് ഉച്ചയ്ക്ക് 12 മണിക്ക് സ്‌കൂൾ ഓഫീസിൽ വച്ച് കൂടിക്കാഴ്ച നടത്തുന്നു. നിശ്ചിത യോഗ്യത ഉള്ളവർ സർട്ടിഫിക്കറ്റും ബയോഡാറ്റയും സഹിതം നിശ്ചിത സമയത്ത് നേരിട്ട് ഹാജരാക്കേണ്ടതാണ് എന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
നാനോ ഫിലിം മത്സരം സംഘടിപ്പിക്കുന്നു
അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്‍റെ ഭാഗമായി തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും (ആരോഗ്യം), ആരോഗ്യകേരളം തൃശ്ശൂരിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ നാനോ ഫിലിം മത്സരം സംഘടിപ്പിക്കുന്നു. "അപ്പൂപ്പനും / അമ്മൂമ്മയും ഞാനും പിന്നെ ഡിജിറ്റല്‍ ലോകവും" എന്നതാണ് വിഷയം. ഒന്നാം സമ്മാനം - 15,000 രൂപ രണ്ടാം സമ്മാനം - 10,000 രൂപ മൂന്നാം സമ്മാനം - 5,000 രൂപ. 20 വയസ്സിന് താഴെയുളളവരും, 60 വയസ്സിന് മുകളിലുളളവരും തമ്മിലുളള ബന്ധത്തെ സൂചിപ്പിക്കുന്ന തരത്തിലായിരിക്കണം വിഷയാവതരണം. കുറഞ്ഞത് 30 സെക്കന്‍റും പരാമവധി 60 സെക്കന്‍റും ആയിരിക്കണം നാനോ ഫിലിം ദൈര്‍ഘ്യം. nhmtsrcompetition@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം. എന്‍ട്രികള്‍ ഇ-മെയില്‍ ആയി ലഭിക്കേണ്ട അവസാന തിയതി നവംബർ 6. ഫോൺ: 9946105 782, 9946211528
വിമുക്ത ഭടൻമാരുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം
വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ റദ്ദ് ആയവർക്ക് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം. 01.01.2000 മുതൽ 31.08.2021 വരെയുള്ള കാലയളവിൽ രജിസ്ട്രേഷൻ റദ്ദായവർക്കാണ് (രജിസ്ട്രേഷൻ ഐഡൻഡിറ്റി കാർഡിൽ പുതുക്കേണ്ട മാസം 10/1999 മുതൽ 06/2021 വരെ രേഖപ്പെടുത്തിയുള്ളവർക്ക്) അവസരം. മേൽ കാലയളവിൽ ഉൾപ്പെട്ടിട്ടുള്ള വിമുക്തഭടന്മാർ 01.10.2021 മുതൽ 30.11.2021 വരെ അപേക്ഷ, ഒറിജിനൽ രജിസ്ട്രേഷൻ ഐഡൻഡിറ്റി കാർഡ് എന്നിവ സഹിതം, ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. രജിസ്ട്രേഷൻ ഐഡൻഡിറ്റി കാർഡിൽ പുതുക്കേണ്ട മാസം 07/2021, 08/2021 എന്നീ മാസങ്ങൾ രേഖപ്പെടുത്തിയുള്ളവർക്ക്, 01.11.2021 മുതൽ മുകളിലെ ആനുകൂല്യം ലഭ്യമല്ല.
കാർപെൻ്റർ ട്രേഡിൽ അവശേഷിക്കുന്ന സീറ്റിലേക്ക് അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന നടത്തറ ഗവൺമെൻ്റ് ഐടിഐയിൽ എൻസിവിടി അംഗീകാരമുള്ള ഏകവത്സര കോഴ്സായ കാർപെൻ്റർ ട്രേഡിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ ശേഷിക്കുന്ന സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി ജയിച്ചവർക്കും തോറ്റവർക്കും പ്രവേശനം ലഭിക്കും. പരിശീലനം പൂർണ്ണമായും സൗജന്യമാണ്. പ്രവേശനത്തിന് തിരഞ്ഞെടുക്കപ്പെടുന്ന ട്രെയിനിക്ക് 1000 ലംപ്സം ഗ്രാൻ്റ്, പ്രതിമാസം 800 രൂപ വീതം സ്റ്റൈപ്പൻ്റും, 900 രൂപ യൂണിഫോം അലവൻസ്, 3000 രൂപയ്ക്ക് സ്റ്റഡിടൂർ അലവൻസ്, പോഷകാഹാരം, ഉച്ചഭക്ഷണം എന്നിവയും നൽകുന്നതാണ്. പ്രവേശനം ആഗ്രഹിക്കുന്നവർ എസ്എസ്എൽസി, ടി സി, ജാതി സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഐടിഐയിൽ നേരിട്ട് ഹാജരാകണം. അവസാന തീയതി ഒക്ടോബർ 30 വൈകുന്നേരം 5 മണി. ഫോൺ : 9747313450, 7012041004
സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ഒഴിവ്
തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ഒക്ടോബർ 27 ന് ഉച്ചയ്ക്ക് 2 നാണ് കൂടിക്കാഴ്ച. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, പ്ലസ് ടു, എസ്എസ്എൽസി, പബ്ലിക് ഡിപ്ലോമ, ബി ടെക് ഇൻ ഇലക്ട്രോണിക്സ് യോഗ്യതയുള്ള രജിസ്റ്റർ ചെയ്തവർ ബയോഡാറ്റയുമായി സെന്ററിൽ നേരിട്ട് ഹാജരാവണം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് ഫീസ് 250 രൂപ അടച്ച് ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യാം.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments