പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതോടെ റിസർവോയറിൽ ജലനിരപ്പ് ഉയർന്നതിനാൽ ഡാമിന്റെ ഷട്ടറുകൾ തുറന്നിരുന്നത് 4 ഇഞ്ച് വീതം ആയി വർധിപ്പിച്ചിട്ടുണ്ട്. മഴ ശക്തമായി തുടർന്നാൽ ഷട്ടറുകൾ കൂടുതൽ ഉയർത്താനും സാധ്യതയുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും മണലിപ്പുഴയോരത്തും ഇടതുകര വലതുകര കനാലുകളുടെ അടുത്തും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments