പട്ടിക്കാട്. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽ ഉൾപ്പെടുത്തി പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ആറു കിലോ മീറ്ററോളം ദൈർഘ്യമുള്ള പാണഞ്ചേരി ചെമ്പൂത്ര താളിക്കോട് റോഡിന്റെ നിർമ്മാണത്തിനാവശ്യമായ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഏകദേശം 4.25 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതോടെ പ്രദേശവാസികളുടെ സഞ്ചാരയോഗ്യമായ ഒരു റോഡ് എന്ന ഏറെ കാലമായുള്ള സ്വപ്നം യാഥാർത്ഥ്യമാവും.കഴിഞ്ഞ വർഷം വിശദമായ പദ്ധതി റിപ്പോർട്ട് കോഴിക്കോട് എൻഐടിയിൽ സമർപ്പിച്ചിരുന്നുവെങ്കിലും സാങ്കേതിക അനുമതി ലഭിച്ചിരുന്നില്ല. പദ്ധതി വേഗത്തിൽ നടപ്പിലാക്കി കിട്ടുന്നിനായി മുടിക്കോട് വാർഡ് മെമ്പർ ആരിഫ റാഫി പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. തുടർന്ന് റീ എസ്റ്റിമേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനു വേണ്ടി പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന അസിസ്റ്റന്റ് എഞ്ചിനീയർ സംഗീത, ഓവർസിയർമാരായ മനോജ്, റീതു, സുജാത എന്നീ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി പദ്ധതിക്കാവശ്യമായ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments