കപ്പ ചുവട് ഒന്ന്; തൂക്കം 55 കിലോ


വിലങ്ങന്നൂർ. ഒരു ചുവട് കപ്പയിൽ നിന്ന്  55 കിലോഗ്രാം തൂക്കമുള്ള കപ്പ ലഭിച്ചത് വിലങ്ങന്നൂരിലെ കർഷകൻ മാമൂട്ടിൽ മാത്യു കുരുവിളയുടെ കൃഷിയിടത്തിൽ നിന്നാണ്. കാട്ടുപന്നികളുടെ ശല്യം കാരണം വിലങ്ങന്നൂരിൽ കപ്പ കൃഷി എന്നല്ല മറ്റുള്ള കൃഷികളും നടത്തുകയെന്നത്  ഏറെ ബുദ്ധിമുട്ടാണ് എന്ന് മാത്യു കുരുവിള പറഞ്ഞു. എന്നാൽ ഈ സാഹചര്യത്തിലും നാട്ടിലെ കർഷകർക്ക് പ്രചോദനമാകുന്ന  തരത്തിൽ മാത്യു കുരുവിള നടത്തുന്ന കൃഷി രീതികൾ നാടിന് ഗുണകരമാണെന്നും കഴിഞ്ഞ കോവിഡ് ലോക്ഡൗണിൽ  വിവിധയിനം പച്ചക്കറി തൈകൾ ലാഭേച്ഛയില്ലാതെ നാട്ടിലെ ജനങ്ങൾക്ക് നല്കി കൃഷിയെ പ്രോത്സാഹിപ്പിച്ച  വ്യക്തിയാണ് മാത്യു കുരുവിളയെന്നും  വാർഡ് മെമ്പർ ഷൈജു കുരിയൻ പറഞ്ഞു.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments