പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 23-ാം വാർഡ് മുടിക്കോടിലെ വീട്ടു നികുതി അടയ്ക്കുന്നതിന് ചാത്തംകുളം അങ്കണവാടിയിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതായി വാർഡ് മെമ്പർ ആരിഫ റാഫി അറിയിച്ചു. ഒക്ടോബർ 18 തിങ്കളാഴ്ച രാവിലെ 11 മണി മുതൽ 2.30 വരെയാണ് നികുതി അടയ്ക്കാനുള്ള സമയം. മഴക്കെടുതിയുടെയും കൊവിഡ് പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ യാത്രകൾ പരമാവധി ഒഴിവാക്കാനും ജനങ്ങളുടെ സുരക്ഷിതത്വവും കണക്കിലെടുത്താണ് അങ്കണവാടിയിൽ സൗകര്യം ഒരുക്കിയിരിക്കുന്നതെന്നും എല്ലാവരും സഹകരിക്കണമെന്നും വാർഡ് മെമ്പർ അറിയിച്ചു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments