പീച്ചി ഡാമിന്റെ ഷട്ടറുകൾ 8 ഇഞ്ച് വീതം ഉയർത്തി: ജനങ്ങൾ ജാഗ്രത പുലർത്തണം

പീച്ചി. പീച്ചി ഡാമിലെ ജലവിതാനം  79.07 മീറ്റർ എത്തിയതിനെ തുടർന്ന് ഡാമിന്റെ നാല് ഷട്ടറുകളും 8 ഇഞ്ച് വീതം ഉയർത്തി. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ മണിക്കൂറിൽ ഒരു സെന്റീമീറ്റർ എന്ന തോതിൽ ജലവിതാനം ഉയർന്നു കൊണ്ടിരിക്കുകയായിരുന്നു.  അതുകൊണ്ട് തൃശൂർ ജില്ല കളക്ടറുടെ ഉത്തരവ് പ്രകാരം നാലു മണിക്ക് പീച്ചി ഡാമിന്റെ  4 ഷട്ടറുകളും 8 ഇഞ്ച് വീതം ഉയർത്തുകയായിരുന്നു. പരമാവധി ജലസംഭരണശേഷി 79.25 മീറ്ററാണ്. ഇന്ന് രാവിലെ ഡാമിന്റെ 4 ഷട്ടറുകളും 4 ഇഞ്ച് വീതം തുറന്നിരുന്നു.  മൊത്തം സംഭരണശേഷിയുടെ 97 ശതമാനം ജലം ഇപ്പോൾ ഡാമിലുണ്ട്. കാലാവസ്ഥ

പ്രവചനപ്രകാരം തൃശ്ശൂർ ജില്ലയിൽ  ഇന്നും നാളെയും മറ്റന്നാളും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമായി തുടർന്നാൽ രാത്രിയിൽ വീണ്ടും ഷട്ടർ കൂടുതൽ ഉയർത്താനും സാധ്യതയുണ്ട്. ഡാമിലെ ജലം ഒഴുകി പോകുന്ന മണലിപ്പുഴയുടെ തീരത്തുള്ള എല്ലാ പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥരും പോലീസ് സംവിധാനങ്ങളും ബന്ധപ്പെട്ട സ്ഥാപനങ്ങളും പൊതു സാഹചര്യത്തെ നേരിടുന്നതിനു സജ്ജരാകണമെന്ന് ഔദ്യോഗിക അറിയിപ്പുണ്ട്. പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണം.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments