പട്ടിക്കാട്. സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി പട്ടിക്കാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ രക്ഷാകർതൃസമിതി യോഗം ചേർന്നു. നവംബർ 1ന് സ്‌കൂളിൽ ക്ലാസ്സുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കുന്നതിനായാണ് യോഗം ചേർന്നത്. കൊവിഡ് കാലത്ത് സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന കാര്യങ്ങളും സ്വീകരിക്കേണ്ട നടപടികളെയും കുറിച്ച് ചർച്ച നടന്നു. പിടിഎ പ്രസിഡന്റ് പി.വി സുദേവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ എം.കെ സോമൻ, പ്രിൻസിപ്പൽ അനിത ടീച്ചർ, മറ്റ് അധ്യാപകർ, പത്താം ക്ലാസ്സ് വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾ എന്നിവരാണ് പങ്കെടുത്തത്.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments