പീച്ചി ഡാമിന്റെ ഷട്ടറുകൾ 8 ഇഞ്ച് വീതം തുറന്നു

Photo Courtesy: Prasanth Peechi
പീച്ചി.  കനത്ത മഴ തുടരുന്നതിനാൽ പീച്ചി ഡാമിന്റെ ഷട്ടറുകൾ എട്ട് ഇഞ്ച് വീതം തുറന്നു. വൈകീട്ട് 5 മണിയോടെയാണ് നാലിഞ്ചു വീതം തുറന്നിരുന്ന ഷട്ടറുകൾ എട്ട് ഇഞ്ച് വീതം ആക്കിയത്.  മഴ തുടരുകയാണെങ്കിൽ 12 ഇഞ്ചുവരെ തുറക്കാൻ ജില്ല കളക്ടർ അനുമതി നൽകിയിട്ടുള്ളതായി പീച്ചി ഇറിഗേഷൻ അസി.എക്‌സി. എഞ്ചിനീയർ പറഞ്ഞു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ നിരക്കിലും വർധനവുണ്ട്. മഴ ഇതുപോലെ തന്നെ തുടരുകയാണെങ്കിൽ രാത്രിയിൽ വീണ്ടും ഷട്ടർ കൂടുതൽ ഉയർത്താനുള്ള സാധ്യതയുണ്ട്. മണലിപ്പുഴയുടെ തീരത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ നിതാന്ത ജാഗ്രത പുലർത്തണം എന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് അറിയപ്പുകൾ ഉണ്ട്.



പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments