ബാഡ്മിന്റൺ ചാമ്പ്യൻ സേവ്യർ റാഫേലിനെ ആദരിച്ചു


കൂട്ടാല.  സ്പെയിനിൽ നടക്കുന്ന വേൾഡ് സീനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആൽ പാറ സ്വദേശി സേവിയർ റാഫേലിന് കൂട്ടാല കതിരപ്പിള്ളി ബാഡ്മിന്റൺ അക്കാദമിയുടെ നേതൃത്വത്തിൽ ആദരവ് നൽകി. അക്കാദമിയുടെ താരവും പരിശീലകനുമാണ് സേവ്യർ.  യുണീക് വേൾഡ് റെക്കോർഡ് ജേതാവും ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവുമായ ഡോ.ബോബി ചെമ്മണ്ണൂർ ആദരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാഡ്മിന്റൺ അക്കാദമി പ്രസിഡന്റ് കെ സി അഭിലാഷ് അധ്യക്ഷതവഹിച്ചു. വളർന്നു വരുന്ന മുഴുവൻ കായിക താരങ്ങൾക്കും  പ്രചോദനമാണ് സേവ്യർ റാഫേൽ എന്ന് കെ.സി അഭിലാഷ്  പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ മുഖ്യ അതിഥിയായിരുന്നു. അക്കാദമി രക്ഷധികാരി കെ.എസ് മണിവർണ്ണൻ ഡോക്ടർ ബോബി ചെമ്മണ്ണൂരിനെ  പൊന്നാട അണിയിച്ചു.  ജില്ലാ ബാഡ്മിന്റൺ വിന്നർ ജ്യോതിഷ് ഐനിക്കാടൻ, അണ്ടർ 13  വനിത സ്റ്റേറ്റ് റണ്ണറപ്പ് അപർണ സജീവ്, കേരള സ്റ്റേറ്റ് ബോക്സിംഗ്  71 കി. വിഭാഗം വെള്ളി മെഡൽ ജേതാവ് അതുൽ കൃഷ്ണ, പ്ലസ് ടു  ഫുൾ എ പ്ലസ് വിജയി ടെസ ഐസക്  എന്നിവരെയും  ആദരിച്ചു. തൃശ്ശൂർ ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡണ്ട് ബാബു മേച്ചേരിപടി, സെക്രട്ടറി ജോസ് സേവ്യർ, പഞ്ചായത്ത് മെമ്പർ ശ്രീജു സി എസ്, തുടങ്ങിയവരും പ്രസംഗിച്ചു.

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments