പീച്ചി. പാണഞ്ചേരി പഞ്ചായത്തിലെ താമരവെള്ളച്ചാല്‍ ആദിവാസി ഊരിൽ ഓൺലൈൻ പഠനത്തിനായി ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമായി. ഒപ്റ്റിക് ഫൈബർ കേബിൾ ഉപയോഗിച്ചാണ് ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കിയത്. പുതിയ ഇന്റർനെറ്റ് കണക്റ്റിവിറ്റി മുഖേനയുള്ള ഊരിലെ പഠന സൗകര്യം വിലയിരുത്താൻ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോസഫ് ടാജറ്റും ബി എസ് എൻ എൽ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തൃശൂർ ജില്ലയിലെ ആദിവാസി ഊരുകളിൽ ബി എസ് എൻ എല്ലും മറ്റ് നെറ്റ് വർക്ക് ദാതാക്കളുമായി ചേർന്ന് ഇന്റർനെറ്റ് സൗകര്യമൊരുക്കന്നതിനുള്ള ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഡേവിസ് മാസ്റ്റർ പ്രഖ്യാപിച്ച പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് താമരവെള്ളച്ചാലിൽ കണക്റ്റിവിറ്റി എത്തിച്ചത്. ആദിവാസി ഊരിലെ അമ്പത്തിയാറോളം കുട്ടികൾക്കും തൊട്ടടുത്ത എസ് സി കോളനിയിലെ കുട്ടികൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. നാല് കിലോമീറ്ററോളം കേബിൾ വലിച്ച് വൈഫൈ മോഡം സ്ഥാപിച്ചാണ് ഊരിലെ സാമൂഹ്യ പഠന കേന്ദ്രത്തിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിയത്. പഞ്ചായത്ത് അംഗം ബാബു തോമസ്, കോൺഗ്രസ്സ് പാണഞ്ചേരി മണ്ഡലം പ്രസിഡണ്ട് റോയ് കെ. ദേവസി, ഊരുമൂപ്പൻ സദാനന്ദൻ, ടി.ബി. വിനോദ്, ബി.എസ് എഡിസൻ, ജോസ് ചുങ്കത്ത്, കൊച്ചു മാത്തു , സജി ആൻഡ്രൂസ്, അയ്യപ്പൻ, മാധവൻ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

0 Comments