അറിയിപ്പുകൾ / ജോലി ഒഴിവുകൾ


പീച്ചി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവ്

പീച്ചി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാ ഗത്തിൽ ഫിസിക്കൽ സയൻസ്, മലയാളം തസ്തികകളിലും, യുപിഎസ്എ വിഭാഗത്തിലും അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ (ഒക്ടോബർ 29ന് ഉച്ചക്ക് 12 മണിക്ക്)

തൃശൂർ പീച്ചി ഗവ. ട്രൈബൽ സ്‌കൂളിൽ അധ്യാപക ഒഴിവ്

തൃശൂർ പീച്ചി ഗവ. ട്രൈബൽ സ്‌കൂളിൽ എൽപിഎസ്എ ഒഴിവിലേക്ക് ഒക്ടോബർ 30ന് ഉച്ചക്ക് 12 മണിക്ക് കൂടിക്കാഴ്ച നടത്തും. ടിടിസി, കെടെറ്റ് യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാക.

പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക്  കൂടിക്കാഴ്ച്ച നടത്തുന്നു

തൃശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഒക്ടോബർ 29 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു. 

അക്കൗണ്ടന്റ്, കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ്, മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്‌മെന്റ് സ്റ്റാഫ്, സെയിൽസ് ഓഫീസർ തുടങ്ങി ഒഴിവുകളിലേക്കാണ് കൂടിക്കാഴ്ച്ച. ബികോം വിത്ത് ടാലി, ബിബിഎം, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ബിസിനസ് മാനേജ്‌മെന്റ്, ഡിപ്ലോമ ഇൻ എൻജിനീയറിംഗ്, മറ്റ് ഡിപ്ലോമകൾ, ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം, പ്ലസ്ടു തുടങ്ങിയ യോഗ്യതയുള്ള രജിസ്റ്റർ ചെയ്തവർ റെസ്യൂമിയുമായി സെന്ററിൽ നേരിട്ട് ഹാജരാകണം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് ഒറ്റത്തവണ രജിസ്‌ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള  സൗകര്യം എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 29ന് കൂടിക്കാഴ്ച ഉള്ളതിനാൽ രാവിലെ 10.30നും 12.30നും ഇടയിൽ രജിസ്റ്റർ ചെയ്യുക. തൃശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ വാട്‌സ്ആപ്പ് നമ്പർ : 9446228282

കാർപെന്റർ ട്രേഡിൽ അവശേഷിക്കുന്ന സീറ്റിലേക്ക് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന നടത്തറ ഗവൺമെന്റ് ഐടിഐയിൽ എൻസിവിടി അംഗീകാരമുള്ള ഏകവത്സര കോഴ്‌സായ കാർപെന്റർ ട്രേഡിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ ശേഷിക്കുന്ന സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി ജയിച്ചവർക്കും തോറ്റവർക്കും പ്രവേശനം ലഭിക്കും. പരിശീലനം പൂർണ്ണമായും സൗജന്യമാണ്. പ്രവേശനത്തിന് തിരഞ്ഞെടുക്കപ്പെടുന്ന ട്രെയിനിക്ക് 1000 ലംപ്‌സം ഗ്രാന്റ്, പ്രതിമാസം 800 രൂപ വീതം സ്‌റ്റൈപ്പന്റും, 900 രൂപ യൂണിഫോം അലവൻസ്, 3000 രൂപയ്ക്ക് സ്റ്റഡിടൂർ അലവൻസ്, പോഷകാഹാരം, ഉച്ചഭക്ഷണം എന്നിവയും നൽകുന്നതാണ്. പ്രവേശനം ആഗ്രഹിക്കുന്നവർ എസ്എസ്എൽസി, ടി സി, ജാതി സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഐടിഐയിൽ നേരിട്ട് ഹാജരാകണം. അവസാന തീയതി ഒക്ടോബർ 30 വൈകുന്നേരം 5 മണി. ഫോൺ : 9747313450, 7012041004

ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഫോട്ടോഗ്രാഫർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ സർക്കാർ പരിപാടികളുടെ ഫോട്ടോ കവറേജ് നടത്തുന്നതിന് തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ ഫോട്ടോഗ്രാഫർമാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിജിറ്റൽ എസ്.എൽ.ആർ/മിറർലെസ് ക്യാമറ ഉപയോഗിച്ച് ഹൈ റെസല്യൂഷൻ ചിത്രങ്ങൾ എടുക്കാൻ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറ കൈവശമുള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും. ഇവ അഭിമുഖ സമയത്ത് ഹാജരാക്കണം. രേഖകളുടെ പരിശോധന, പ്രായോഗികപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുക. അഞ്ചു പേരെ പാനലിൽ ഉൾപ്പെടുത്തും. പി.ആർ.ഡി യിലോ പത്രസ്ഥാപനങ്ങളിലോ ഫോട്ടോഗ്രാഫർമാരായി സേവനം ചെയ്തവർക്ക് മുൻഗണന ലഭിക്കും. ചുമതലപ്പെടുത്തുന്ന വർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രതിഫലം. ഒരു ദിവസം ഫോട്ടോ കവറേജ് നടത്തുന്ന ആദ്യ പരിപാടിക്ക് 700 രൂപയും തുടർന്നുള്ള പരിപാടികൾക്ക് 500 രൂപ വീതവും ലഭിക്കും. ഒരാൾക്ക് പരമാവധി ഒരു ദിവസം 1700 രൂപയാണ് ലഭിക്കുക. പാനലിന്റെ കാലാവധി 2023 മാർച്ച് 31 വരെയാണ്. പേര്, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രായം, ഫോൺ നമ്പർ, ഇമെയിൽ വിലാസം, കൈവശമുള്ള ഫോട്ടോഗ്രാഫി ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ വെള്ളക്കടലാസിൽ രേഖപ്പെടുത്തിയാണ് അപേക്ഷ തയ്യാറാക്കേണ്ടത്. ഐഡന്റിറ്റി തെളിയിക്കാനായി ഫോട്ടോ പതിച്ച ഏതെങ്കിലും ആധികാരിക രേഖയുടെ പകർപ്പ്, മുൻപ് എടുത്ത/പ്രസിദ്ധീകരിച്ച മൂന്ന് ഫോട്ടോകളുടെ പ്രിന്റ്/പ്രസിദ്ധീകരിച്ച പത്രത്തിന്റെ പകർപ്പ് എന്നിവയും ഉള്ളടക്കം ചെയ്യണം. എല്ലാ രേഖകളും പേരും ഒപ്പും തീയതിയും ചേർത്ത് സ്വയം സാക്ഷ്യപ്പെടുത്തണം. അപേക്ഷകൾ നവംബർ 8 ന് വൈകീട്ട് അഞ്ചിനകം ലഭിക്കത്തക്ക വിധം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്‌റ്റേഷൻ, തൃശൂർ എന്ന വിലാസത്തിൽ അയയ്ക്കണം.  ഇമെയിൽ വിലാസം  pressreleaseprd20@gmail.com, ഫോൺ  0487 2360644.

പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments