കണ്ണാറ. ഭീമ കൊറേഗാവ് കേസിൽ വിചാരണ കൂടാതെ തടവിൽ കഴിയുന്ന ദളിത് പോരാളികളെ വിട്ടയക്കണമെന്ന് പട്ടിക ജാതി ക്ഷേമ സമിതി (പികെഎസ്) ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കണ്ണാറയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ പി.കെ.എസ് സംസ്ഥാന കമ്മറ്റി അംഗം ഡോ. എം.കെ സുദർശൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സുരേഷ് പുളിക്കൻ അധ്യക്ഷത വഹിച്ചു. പട്ടിക ജാതി ക്ഷേമസമതി സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തെ പികെഎസിന്റെ എല്ലാ ഏരിയാ കമ്മിറ്റികളിലും പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നുണ്ട്. കണ്ണാറ സെന്ററിൽ മണ്ണുത്തി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിക്ഷേധക്കൂട്ടായ്മയിൽ സിപിഐഎം പീച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ബാലകൃഷ്ണൻ, പികെഎസ് ഏരിയ സെക്രട്ടറി സതീഷ് ചന്ദ്രൻ, പി.കെ.എസ് പീച്ചി ലോക്കൽ സെക്രട്ടറി എ. കെ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
പികെഎസിന്റെ പ്രതിഷേധ കൂട്ടായ്മ സംസ്ഥാന കമ്മറ്റി അംഗം ഡോ. എം.കെ സുദർശൻ ഉദ്ഘാടനം ചെയ്യുന്നു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments