പീച്ചി. നവംബർ ഒന്നിന് സ്കൂളുകളിൽ ക്ലാസ്സ് റൂം ക്ലാസ്സുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി കളിമുറ്റം ഒരുക്കാം എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് മയിലാട്ടുംപാറ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ഒക്ടോബർ 5 ന് പീച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ശുചീകരണ പ്രവർത്തനം നടത്തി. വാർഡ് മെമ്പർ സ്വപ്ന രാധാകൃഷ്ണൻ, മേറ്റ്മാരായ സുനിത ജയാനന്ദൻ, ജെയ്നി ജോയ് എന്നിവർ നേതൃത്വം നൽകി.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

0 Comments