കർഷകഹത്യയിൽ പ്രതിഷേധം രേഖപ്പെടുത്തി എഐവൈഎഫ് ഒല്ലൂർ മണ്ഡലം കമ്മറ്റി


പട്ടിക്കാട്. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ സമരം നടത്തുകയായിരുന്ന കർഷകർക്കുനേരെയുണ്ടായ ആക്രമണത്തിലും കർഷക ഹത്യയിലും എഐവൈഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മന:സാക്ഷിക്കും, മനുഷ്യത്വത്തിനും നിരക്കാത്ത ഭരണകൂട ഭീകരതയുടെ പ്രത്യക്ഷ അഴിഞ്ഞാട്ടമായിരുന്നു കർഷക പോരാളികളുടെ ഇടയിലേക്ക് വാഹനം ഇടിച്ചു കയറ്റിയ കാടത്തം എന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് എഐവൈഎഫ്  സംസ്ഥാന കമ്മറ്റി അംഗം പ്രസാദ് പറേരി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ജിനേഷ് പീച്ചി അധ്യക്ഷത വഹിച്ചു.എഐവൈഎഫ്  ഒല്ലൂർ മണ്ഡലം സെക്രട്ടറി അഖിൽ,  സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി സനിൽ വാണിയംപാറ, ജെടു, ഫ്രഡി തുടങ്ങിയവർ പ്രസംഗിച്ചു.

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments