ബാലസംഘം സൗഹൃദ സംഗമം സംഘടിപ്പിച്ചു


പട്ടിക്കാട്.
ബാലസംഘം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പാണഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ബാലസംഘം സൗഹൃദ സംഗമം  സംഘടിപ്പിച്ചു. സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മറ്റി സെക്രട്ടറി  മാത്യു നൈനാൻ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു.  പാണഞ്ചേരി സർവീസ്  സഹകരണബാങ്കിന് മുന്നിൽ നടന്ന ചടങ്ങിൽ ബാലസംഘം മേഖലാ പ്രസിഡണ്ട് അനു അസീസ് അധ്യക്ഷത വഹിച്ചു.  

ബാലസംഘം പാണഞ്ചേരി മേഖലാ സെക്രട്ടറി അനുമോൻ പൂവഞ്ചിറ,  ഏരിയ  പ്രസിഡന്റ് ആഷ്‌ലി ഹാരിസ്,  പാണഞ്ചേരി മേഖലാ കൺവീനർ അജി പട്ടിക്കാട്, ബുഷ്റാ ഹാരിസ്, വിജിത ജോബു, ലത കൃഷ്ണൻകുട്ടി  എന്നിവർ സംസാരിച്ചു, അഭിലാ ബിജു, ബിസ്മി, ഷാജു, വിജി എന്നിവർ  ഗാനങ്ങൾ ആലപിച്ചു.


പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ്‌ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

പ്രൈം ന്യൂസ് പാണഞ്ചേരി യുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ: https://t.me/primenewspananchery

Post a Comment

0 Comments