പീച്ചി. മയിലാട്ടുംപാറയിൽ കാട്ടാനയിറങ്ങിയുള്ള കൃഷി നാശം രൂക്ഷമാവുകയാണ്. ഇന്ന് പുലർച്ചെ ജോണി കോച്ചേരിയുടെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന അമ്പതോളം കുലച്ച നേന്ത്ര വാഴകളും കായ്ച്ചു തുടങ്ങിയ ഒരു തെങ്ങും തകർത്തു. കഴിഞ്ഞ ഏതാനും നാളുകൾക്കിടയിൽ അഞ്ചിലേറെ തവണ ഇവിടെ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചിട്ടുണ്ട്. ഇതുവരെ നാനൂറോളം നേന്ത്രവാഴകളും പത്ത് തെങ്ങും ആന നശിപ്പിച്ചു. ഒറ്റമായോ കൂട്ടമായോ എത്തുന്ന ആനകൾ പാണഞ്ചേരിയുടെ മലയോര മേഖലകളിൽ നിരന്തരം പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഒരു വർഷത്തിലേറെയായി വനംവകുപ്പിലും മറ്റ് ബന്ധപ്പെട്ട അധികൃതർക്കും
പരാതികളും അപേക്ഷകളും നൽകിയിട്ടും നാളിതുവരെ ഒരു രൂപയെങ്കിലും നഷ്ടപരിഹാരം നൽകുകയോ പ്രശ്‌നത്തിന് എന്തെങ്കിലും പരിഹാരമുണ്ടാവുകയോ ചെയ്തിട്ടില്ലെന്ന് ജോണി കോച്ചേരി പറഞ്ഞു. കാട്ടാന ശല്യത്തിൽ നിന്ന് കൃഷിയേയും കർഷകരെയും സംരക്ഷിക്കാൻ വേണ്ട വകുപ്പും ഉദ്യോഗസ്ഥരും ജീവനക്കാരും ഒക്കെയുണ്ടായിട്ടും കർഷകനും കൃഷിക്കും ഒരു തരത്തിലുള്ള സംരക്ഷണവും കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സോളാർ വേലിക്ക് തകരാർ ഉണ്ടായിൽ അത് സമയബന്ധിതമായി പരിഹരിക്കുന്നിന് പോലും അധികൃതർ തയ്യാറാകുന്നില്ല. കർഷകർ സ്വന്തം ചെലവിൽ അറ്റകുറ്റപ്പണികൾ നടത്തേണ്ട അവസ്ഥയാണെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. ഓരോ തവണയും കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുമ്പോൾ വാർത്തകളും അതേ തുടർന്നുള്ള ചർച്ചകളും പുരോഗമിക്കുന്നു എന്നല്ലാതെ ശാശ്വതമായ പരിഹാരം നടപ്പിലാക്കാത്തതിൽ കർഷകർക്ക് കടുത്ത പ്രതിഷേധമുണ്ട്.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments