ഒളകരയിലും പാത്രക്കണ്ടത്തുമെല്ലാം കാട്ടാന കൃഷി നശിപ്പിച്ച പ്രദേശങ്ങളിൽ ജനപ്രതിനിധികൾ സന്ദർശനം നടത്തുന്നു
പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ ഒളകര പാത്രക്കണ്ടം കൈതക്കൽ ഉറവ് എന്നീ പ്രദേശങ്ങളിൽ കാട്ടാനശല്യം അതിരൂക്ഷമായി. നിലവിൽ ഈ പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സോളാൽ വേലി തകർത്തുകൊണ്ടാണ് കാട്ടാന നാട്ടിലിറങ്ങുന്നത്. കൃഷിയിടത്തിലെ തെങ്ങ് കവുങ്ങ് മറ്റ് ഫലങ്ങൾ എന്നിവ നശിപ്പിക്കുകയാണ്. വേനൽക്കാലത്ത് കാട്ടിൽ വെള്ളം ലഭിക്കാത്തതിനാലാണ് നേരത്തെ മൃഗങ്ങൾ നാട്ടിൽ ഇറങ്ങിയിരുന്നത്. ഇപ്പോൾ എല്ലാകാലത്തും പതിവായി കാട്ടാനയും മറ്റ് വന്യമൃഗങ്ങളും നാട്ടിലെത്തുകയാണ്. കാട്ടാന കൃഷി നശിപ്പിച്ച സ്ഥലങ്ങൾ പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം കെ.വി സജു, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ രവി, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ പി.എസ് സുരേഷ് ബാബു, വാർഡ് മെമ്പർ സുബൈദ അബൂബക്കർ എന്നിവർ സന്ദർശിച്ചു. കാട്ടാന പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കാണാൻ ശ്രമിക്കുമെന്ന് ജനപ്രതിനിധി സംഘം പറഞ്ഞു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments