വാണിയമ്പാറ സ്കൂൾ സിപിഐ യുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി.


വാണിയമ്പാറ. നവംബർ 1 ന് സ്കൂളുകൾ തുറന്ന് ക്ലാസ് റൂം ക്ലാസ്സുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ വാണിയമ്പാറ ഇകെഎംയുപി സ്കൂളിൽ ശുചീകരണം നടത്തി. രണ്ടുവർഷത്തോളം അടഞ്ഞുകിടന്ന ക്ലാസ് മുറികൾ ശുചീകരിക്കാൻ മുന്നിട്ടിറങ്ങിയത്  സിപിഐ, എഐവൈഎഫ്, എഐടിയുസി പ്രവർത്തകരാണ്. ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷങ്ങൾ സമ്മാനിക്കുന്ന 

സ്കൂളുകളിലെ അത്ഭുതലോകത്തിലെ അനുഭവങ്ങൾ ആസ്വദിക്കാൻ  നമ്മുടെ കുട്ടികൾക്ക് കഴിയട്ടെ എന്ന് ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്ത് സിപിഐ ലോക്കൽ സെക്രട്ടറിയും എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗവുമായ സനിൽ വാണിയമ്പാറ പറഞ്ഞു. സിപിഐ മണ്ഡലം കമ്മറ്റി അംഗം. കെ എ അബൂബക്കർ. എഐടിയുസി യൂണിയൻ സെക്രട്ടറി അംബുജാക്ഷൻ. സിപിഐ ബ്രാഞ്ച് സെക്രട്ടറി കൃഷ്ണൻ, എഐവൈഎഫ് നേതാക്കളായ അശ്വിൻ, പ്രസാദ്, ദീപു, അനിൽ,ഷാനവാസ്, മുസ്തഫ, വിഷ്ണു  തുടങ്ങിയവർ നേതൃത്വം നൽകി.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery



Post a Comment

0 Comments