മഴക്കെടുതി: ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ സജ്ജമെന്ന് പഞ്ചായത്ത്


പട്ടിക്കാട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ പഞ്ചായത്ത് സജ്ജമാണെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. പീച്ചി ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമിന്റെ ഷട്ടറുകൾ 8 ഇഞ്ച് വീതം ഉയർത്തിയിട്ടുണ്ട്. ഇതേ തുടർന്ന് മണലിപ്പുഴയോരത്ത് വെള്ളം ഉയർന്നിട്ടുണ്ട്. രാത്രിയിൽ വീണ്ടും ഷട്ടർ കൂടുതൽ ഉയർത്തേണ്ട സാഹചര്യമുണ്ടായാൽ താഴ്ന്ന പ്രദേശങ്ങളിലും പുഴയോരത്തോടു ചേർന്ന് പ്രദേശങ്ങളിലും താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാർപ്പിക്കേണ്ടി വരും. ഇതിനായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ നിലവിൽ സജ്ജമാണെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. 


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments