നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം


പട്ടിക്കാട്. പീച്ചി ഡാമിന്റെ ഷട്ടറുകൾ പൂർണ്ണമായും ഉയർത്തിയെന്ന  തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയും വാർത്തയും വ്യാജം. 2018ലെ പ്രളയകാലത്ത് പീച്ചി ഡാമിന്റെ ഷട്ടറുകൾ തുറന്നുവിട്ട വീഡിയോ ആണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ജനങ്ങളെ ആശങ്കപ്പെടുത്തുന്ന തരത്തിൽ നടത്തുന്ന ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവർ അതിൽ നിന്നും പിന്മാറണമെന്ന് പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ അഭ്യർത്ഥിച്ചു. ഇപ്പോൾ പീച്ചിയിലെ ജലവിതാനം 78.97 മീറ്റർ ആണ്. ഡാമിന്റെ ഷട്ടറുകൾ എട്ട് ഇഞ്ച് വീതമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. നീരൊഴുക്ക് ശക്തമാണെങ്കിലും രാത്രിയിൽ ഷട്ടർ കൂടുതൽ ഉയർത്തേണ്ട സാഹചര്യമില്ല. മാത്രമല്ല തൃക്കൂർ മേഖലയിൽ വെള്ളം കയറിയിട്ടുള്ളതിനാൽ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നത്  അവിടെ വെള്ളം കൂടുതൽ ഉയരുന്നതിന് ഇടയാക്കും.  അതിനാൽ ഗുരുതരമായ സാഹചര്യം ഉണ്ടെങ്കിൽ മാത്രമേ ഷട്ടർ കൂടുതൽ ഉയർത്തൂ എന്ന് ഇറിഗേഷൻ അസി.എക്‌സി.എഞ്ചിനീയർ അറിയിച്ചു.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments