ജില്ലയിൽ ദുരന്തനിവാരണ പ്രവർത്തനം കാര്യക്ഷമമാക്കാൻ ഹാം റേഡിയോ ഓപ്പറേറ്റർമാർ


ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് ഹാം റേഡിയോ ഓപ്പറേറ്റർമാരെ നിയമിച്ചു. ജില്ലയിൽ മഴ ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഏതെങ്കിലും കാരണവശാൽ വാർത്താവിനിമയ സംവിധാനങ്ങൾ വിച്ഛേദിക്കപ്പെട്ടാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് തടസം നേരിടാതിരിക്കാനാണ് ഹാം റേഡിയോ ഓപ്പറേറ്റർമാരെ നിയമിച്ചിട്ടുള്ളത്. 

കേന്ദ്രസർക്കാരിന്റെ അമേച്വർ സ്‌റ്റേഷൻ ഇൻഡിവിജ്വൽ ഓപ്പറേറ്റർ ലൈസൻസ് ഉള്ളവരാണ് ഹാം റേഡിയോ ഓപ്പറേറ്റേഴ്‌സ്. കുറച്ച് പവറിൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്ന ലോവർ സൈഡ്, അപ്പർ സൈഡ് ബാൻഡുകളിൽ പ്രവർത്തിക്കുന്ന പ്രത്യേക വയർലെസ് സംവിധാനമാണ് ഇവർ ഉപയോഗപ്പെടുത്തുക. ദുരന്ത സാഹചര്യങ്ങളിൽ വൈദ്യുതി ഇല്ലാതെ 12 വോൾട്ട് ബാറ്ററി, റേഡിയോ, ബൈപോൾ ആന്റിന പ്രക്ഷേപണത്തിന് ട്രാൻസ്മിറ്റർ എന്നിവ ഉപയോഗപ്പെടുത്തി ദുരന്ത മുഖത്തെ ഡാറ്റ ശേഖരിച്ച് താലൂക്ക് ഓഫീസുകളിലോ, കലക്ടറേറ്റിൽ സജ്ജമാക്കുന്ന എമർജൻസി ഓപ്പറേഷൻ സെന്ററിലേക്കോ വിവരങ്ങൾ കൈമാറുന്നു. 2018 ലെ പ്രളയ സാഹചര്യത്തിൽ ജില്ലയിലെ ഹാം റേഡിയോ ഓപ്പറേറ്റർമാരുടെ പ്രവർത്തനം ഏറെ ശ്രദ്ധ നേടിയിരുന്നു. 

ശരചന്ദ്രൻ സി എസ് 96338 63676, ബിജു എം ജി 98955 24232, അജിത് ഇ ജി 98954 30579, ലിയോ ടി എസ്  99959 39164, ഷാജു ഇ കെ 96331 23456, സിംസൺ കെ ജി 94002 91656, ടോണി സി ആർ 77363 53231, വിജീഷ് കുമാർ 90374 77378, വിനോദ് പി എം 99474 07000, ഹരികൃഷ്ണൻ എ 90723 85703 എന്നിവരടങ്ങുന്ന 10 അംഗ സംഘത്തെയാണ് ജില്ലയിൽ നിയോഗിച്ചിട്ടുള്ളത്.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments