മഴ മുന്നറിയിപ്പ്: കൈറ്റ് വിക്ടേഴ്‌സിൽ വെള്ളി വരെ റഗുലർ ക്ലാസില്ല.


മഴ മുന്നറിയിപ്പ് പ്രമാണിച്ച് ബുധൻ (ഒക്ടോബർ 20) മുതൽ വെള്ളി വരെ കൈറ്റ് വിക്ടേഴ്‌സിൽ ഫസ്റ്റ് ബെൽ റഗുലർ ക്ലാസുകൾ ഉണ്ടാകില്ല. പകരം ഈ മൂന്നു ദിവസങ്ങളിൽ ശനി മുതൽ തിങ്കൾ വരെയുള്ള ക്ലാസുകളുടെ പുന:സംപ്രേഷണം അതേ ക്രമത്തിൽ ആയിരിക്കും. ഇതേ ക്ലാസുകൾ പിന്നീട്  കൈറ്റ് വിക്ടേഴ്‌സ് പ്ലസ് ചാനലിലും ഒന്ന് കൂടെ ലഭ്യമാക്കും. ശനിയാഴ്ചയ്ക്ക് ശേഷമുള്ള ടൈം ടേബിൾ പിന്നീട് പ്രസിദ്ധീകരിക്കുമെന്നും കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു. കടുത്ത മഴയിൽ വെള്ളപ്പൊക്കവും മലയിടിച്ചിലുമടക്കം വിവിധ പ്രശ്‌നങ്ങളുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് തത്കാലത്തേക്ക് കുട്ടികളുടെ പുതിയ അധ്യയന ക്ലാസുകൾ മാറ്റി വയ്ക്കാൻ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചത്. 


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments