കോൺഗ്രസ്സ് പാണഞ്ചേരി മണ്ഡലം കമ്മിറ്റി വിഭജിക്കുന്നു: പീച്ചി മണ്ഡലം കമ്മിറ്റി വരും

പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് നേതൃയോഗത്തിൽ ഭാസ്‌കരൻ ആദംകാവിൽ സംസാരിക്കുന്നു

പട്ടിക്കാട്. കോൺഗ്രസ്സ് പാണഞ്ചേരി ബ്ലോക്കിനു കീഴിൽ പാണഞ്ചേരി മണ്ഡലം കമ്മിറ്റി വിഭജിച്ച് പൂതിയതായി പീച്ചി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി രൂപീകരിക്കുന്നു. ഒരു പതിറ്റാണ്ടിലേറെ കാലമായി പാണഞ്ചേരിയിലെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ഉന്നയിച്ചുകൊണ്ടിരുന്ന ആവശ്യമായിരുന്നു മണ്ഡലം വിഭജനം. കേരളത്തിൽ കോൺഗ്രസ്സ് പാർട്ടിയെ സെമി കേഡർ സംവിധാനത്തിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചതോടെ മണ്ഡലം വിഭജനമെന്ന ആവശ്യവും കൂടുതൽ ശക്തമായി. 20 ബൂത്തിന് മുകളിലുള്ള മണ്ഡലങ്ങൾ വിഭജിച്ച് പുതിയ മണ്ഡലം കമ്മിറ്റികൾ രൂപീകരിക്കാനാണ് ധാരണ. ഈ മാനദണ്ഡമനുസരിച്ച് തൃശൂർ ജില്ലയിൽ 53 മണ്ഡലങ്ങൾ വിഭജിച്ച് പുതിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന് സാധിക്കും. ഓരോ ബൂത്തു കമ്മിറ്റികളും അഞ്ച് യൂണിറ്റ് കമ്മിറ്റികളായി തിരിച്ച് അടിത്തട്ടിൽ കോൺഗ്രസ്സിനെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. മണ്ഡലം
 
വിഭജനവുമായി ബന്ധപ്പെട്ട് പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെസി അഭിലാഷിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം നേതൃയോഗം ചേർന്നിരുന്നു. എല്ലാവരിലും കോൺഗ്രസ്, എല്ലാ വീട്ടിലും കോൺഗ്രസ്  എന്ന മുദ്രാവാക്യവുമായി പാണഞ്ചേരി പഞ്ചായത്തിലെ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിനുവേണ്ടി പാണഞ്ചേരി മണ്ഡലത്തിനെ പീച്ചി ,പാണഞ്ചേരി എന്ന രീതിയിൽ രണ്ടായി വിഭജിക്കുന്നത് കോൺഗ്രസ്സിന്റെ അടിത്തട്ടിലെ പ്രവർത്തനങ്ങൾക്ക് വലിയ ഊർജ്ജം നൽകുമെന്ന് അഭിലാഷ് പറഞ്ഞു. നേതൃയോഗത്തിൽ കോൺഗ്രസ് നേതാക്കളായ ഭാസ്‌കരൻ ആദംകാവിൽ, ലീലാമ്മ തോമസ്, എം.എൽ ബേബി, പി.വി പത്രോസ്, ഷിബു പോൾ, ബാബു തോമസ്, സി.വി ജോസ്, റോയ് തോമസ്, കെ.പി ചാക്കോച്ചൻ, കെ.പി എൽദോസ്, ബ്ലെസ്സൺ വർഗീസ്, പ്രവീൺ രാജു, കെ.എ ചാക്കുണ്ണി, എൻ അനിൽകുമാർ, നിബു ചിറമ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു. 



പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ:
 https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments