പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വാണിയമ്പാറ, കൊമ്പഴ വാർഡുകളുടെ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതി ആരംഭിച്ചു. ഏഴാം വാർഡിലെ വിത്തുവിതരണ ഉദ്ഘാടനം വാർഡ് മെമ്പർ സുബൈദ അബൂബക്കറും എട്ടാം വാർഡിലേത് വാർഡ് മെമ്പർ ഷീല അലക്‌സും നിർവ്വഹിച്ചു. കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹനൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ റിസോഴ്‌സ് പേഴ്‌സൺ മിനി ജോണി പദ്ധതി അവലോകനം നടത്തി. ജെന്റർ റിസോഴ്‌സ് പേഴ്‌സൺ മേരി സണ്ണി ക്ലാസ്സെടുത്തു. സിഡിഎസ് റിസോഴ്‌സ് പേഴ്‌സൻ പുഷ്പ സംസാരിച്ചു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments