പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഭൂവികസന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലുറപ്പ് തൊഴിലാളികൾ
പുത്തൂർ. വിഖ്യാത ഓസ്‌ട്രേലിയൻ സൂ വിദ്ഗ്ധൻ ജോൻ കോ യുടെ രൂപകൽപനയിൽ ഒരുങ്ങുന്ന ലോകോത്തര നിലവാരത്തിലുള്ള പുത്തൂരിലെ സുവോളജിക്കൽ പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികളും ഭാഗഭാക്കാകുന്നു. സുവോളജിക്കൽ പാർക്കിന്റെ ഭൂവികസന പ്രവർത്തനങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പിലാക്കി വരുന്നത്. വനത്തിലെ മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങൾ, തടയണകൾ, നീർച്ചാലുകൾ, കല്ലു കയ്യാലകൾ, കുളങ്ങൾ തുടങ്ങി ഭൂമിയുടെ തനതായ വ്യവസ്ഥയെ നിലനിർത്തുന്ന പ്രവർത്തനങ്ങളിലൂന്നിയുള്ള പദ്ധതികൾക്കാണ് തൊഴിലുറപ്പ് പദ്ധതിയിൽ പ്രാധാന്യം നൽകുന്നത്. പുത്തൂർ ഗ്രാമപഞ്ചായത്തിലെ 4,5 വാർഡുകളിലായി മുന്നൂറ് ഏക്കറിലായി സ്ഥിതി ചെയ്യുന്ന സുവോളജിക്കൽ പാർക്കിൽ, പ്രസ്തുത വാർഡുകളിലെയും സമീപ വാർഡുകളിലേയും, ഏകദേശം എഴുപത്തിയഞ്ചോളം തൊഴിലുറപ്പ് തൊഴിലാളികൾ പ്രതിദിനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പണി ചെയ്തുവരുന്നു. സുവോളജിക്കൽ പാർക്ക് നിർമ്മാണത്തിന്റെ ചുക്കാൻ പിടിക്കുന്ന സി സി എഫും, എസിഎഫും നേതൃത്വം നൽകുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ നാഷണൽ ലവൽ മോണിറ്റർ പാർക്കിലെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തിയിരുന്നു.പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments