പീച്ചി. രണ്ടു ദിവസമായി നിലച്ചിരിക്കുന്ന ജലനിധി കുടിവെള്ള വിതരണം അടിയന്തരമായി പുനസ്ഥാപിക്കണമെന്ന് പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പീച്ചി വാർഡിലെ മെമ്പർ ബാബു തോമസ് ആവശ്യപ്പെട്ടു. വൈദ്യുതി കുടിശ്ശിക തുക അടയ്ക്കാഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ദിവസം പീച്ചി മയിലാട്ടുംപാറയിലെ ജലനിധി പ്ലാന്റിന്റെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിരുന്നു. ഇരുപത് ദിവസം മുമ്പ് നോട്ടീസ് നൽകിയിട്ടും വൈദ്യുതി കുടിശ്ശിക അടയ്ക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് ബാബു തോമസ് ചൂണ്ടിക്കാട്ടി. മഴക്കാലത്തു പോലും കുടിവെള്ളത്തിന് ജലനിധിയെ മാത്രം ആശ്രയിക്കുന്ന നിരവധി കുടുംബങ്ങൾ പാണഞ്ചേരി പഞ്ചായത്തിലുണ്ട്. അവരുടെ കുടിവെള്ളം മുട്ടുന്ന സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബാബു തോമസ് ആവശ്യപ്പെട്ടു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments