എസ്ബിഐയിൽ പ്രൊബേഷണറി ഓഫീസർ; രണ്ടായിരത്തിലധികം ഒഴിവുകൾ
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 2056 പ്രൊബേഷണറി ഓഫീസറുടെ ഒഴിവുകൾ. ഒക്ടോബർ 25 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. റെഗുലർ 2000 ഒഴിവും ബാക്‌ലോഗായി 56 ഒഴിവുമാണ് റിപ്പോർട്ടു ചെയ്തിരിക്കുന്നത്. ഏതെങ്കിലും വിഷയത്തിൽ ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അവസരമുണ്ട്. അവർ അഭിമുഖത്തിന് എത്തുന്ന സമയത്ത് പാസ് സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മതി.
21 നും 30നും ഇടക്കാണ് പ്രായപരിധി. 01.04.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 02.04.1991നും 01.04.2000നും ഇടയിൽ ജനിച്ചവരാകണം (രണ്ടു തീയതികളും ഉൾപ്പെടെ) അപേക്ഷാർത്ഥികൾ. ഭിന്നശേഷിക്കാർക്ക് 10 വർഷവും എസ്.സി. എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി. (നോൺ ക്രീമിലെയർ) വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും. 750 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി./എസ്.ടി.,ഭിന്നശേഷിക്കാരെ ഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 36,000 63,840 രൂപയാണ് ശമ്പളം. www.sbi.co.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
ഡി.എൽ.എഡ് പരീക്ഷ
നവംബറിൽ നടക്കുന്ന ഡിപ്ലോമ ഇൻ എലിമെന്ററി എജ്യൂക്കേഷൻ (അറബിക് ഉറുദു, സംസ്‌കൃതം, ഹിന്ദി) 2019-2021 കോഴ്‌സിന്റെ മൂന്നാം സെമസ്റ്റർ പരീക്ഷ നവംബർ 8 മുതൽ 15 വരെ നടത്തുന്നു. പരീക്ഷാ സമയ വിവര പട്ടിക keralapareekshabhavan.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
റ്റി.റ്റി.സി, എൻ.റ്റി.ഇ.സി പരീക്ഷാ വിജ്ഞാപനം
ട്രെയിൻഡ് ടീച്ചേഴ്‌സ് സർട്ടിഫിക്കറ്റ് കോഴ്‌സ് (റ്റി.റ്റി.സി പ്രൈവറ്റ് അഞ്ചാമത്തെയും അവസാനത്തെയും അവസരം) നവംബർ 2021 പരീക്ഷയുടെയും നഴ്‌സറി ടീച്ചർ എജ്യൂക്കേഷൻ കോഴ്‌സ് (എൻ.റ്റി.ഇ.സി) ഒന്നാം വർഷ പരീക്ഷയുടെയും വിജ്ഞാപനം keralapareekshabhavan.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments