വഴുക്കുംപാറ അടിപ്പാത; മലയോര ഹൈവേയ്ക്ക് ഗുണകരമാകും


വഴുക്കുംപാറ. ദേശീയപാതയിൽ വഴുക്കുംപാറയിൽ അടിപ്പാതയുടെയും ദേശീയപാതയുടെയും നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വഴുക്കുംപാറ സെന്ററിൽ നിന്ന് കുതിരാൻ തുരങ്കത്തിലേക്ക് പോകുന്ന പാതയ്ക്ക്  കുറുകെയുള്ള അടിപ്പാത നിർണ്ണായക പ്രാധാന്യമുള്ളതാണ്. നിരവധി പ്രതിഷേധങ്ങൾക്കൊടുവിലാണ് വഴുക്കുംപാറയിൽ അടിപ്പാത നിർമ്മാണത്തിന് ദേശീയപാത അതോറിറ്റി തയ്യാറായത്. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വഴുക്കുംപാറയിൽ അടിപ്പാത ആവശ്യപ്പെട്ട് നിരവധി സമരങ്ങൾ നടന്നിരുന്നു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടായിരുന്ന ടി.പി ജോർജിന്റെ നേതൃത്വത്തിൽ പാലക്കാട് ചന്ദ്രനഗറിലുള്ള ദേശീയപാത പ്രൊജക്ട് ഡയറക്ടർക്ക് പല തവണ നിവേദനങ്ങൾ നൽകുകയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. 9 മീറ്റർ ഉയരത്തിൽ
 

നിന്നാണ് കുതിരാൻ തുരങ്കത്തിൽ നിന്നുള്ള നിർദ്ദിഷ്ട പാത വഴുക്കുംപാറ സെന്ററിൽ ചെന്നു ചേരുന്നത്. അടിപ്പാത ഇല്ലായിരുന്നെങ്കിൽ  ദേശീയപാതയ്ക്ക് തെക്കുഭാഗത്തുള്ള വഴുക്കുംപാറ തെക്കുംപാടം മയിലാട്ടുംപാറ റോഡിലേക്ക് കിഴക്കുഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയുമായിരുന്നില്ല. വഴുക്കുംപാറയിൽ അടിപ്പാത വന്നതോടെ ഈ റോഡിന് ഏറെ പ്രാധാന്യം കൈവന്നിരിക്കുകയാണ് എന്ന് വാർഡ് മെമ്പർ കെ.പി ചാക്കോച്ചൻ പറഞ്ഞു. മലയോരമേഖലകളുടെ വികസനവും ടൂറിസം കേന്ദ്രങ്ങളുടെ പുരോഗതിയും മുൻനിർത്തി മലയോര ഹൈവേയുടെ റൂട്ട് ഈ വഴിയിലൂടെ പുനർനിർണ്ണയിക്കണം എന്ന ആവശ്യം ശക്തമാവുകയാണ്.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments