തിരുവനന്തപുരം. എഞ്ചിനീയറിങ്, ഫാർമസി, ആർക്കിടെക്ട് എൻട്രൻസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. എഞ്ചിനീയറിങിൽ തൃശൂർ വടക്കാഞ്ചേരി സ്വദേശി ഫയിസ് ഹാഷിം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോട്ടയം പൂവക്കുളം സ്വദേശി ഹരിശങ്കർ എം രണ്ടാം റാങ്കും നയൻ കിഷോർ നായർ കൊല്ലം മൂന്നാം റാങ്കും നേടി. റാങ്ക് നേടിയ ആദ്യ അഞ്ച് പേരം ആൺകുട്ടികളാണ്. 73977 പേർ പരീക്ഷ എഴുതിയതിൽ 51031 പേരാണ് യോഗ്യത നേടിയത്. 47629 പേർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു.
ഒക്ടോബർ 11നാണ് ആദ്യ അലോട്ട്‌മെന്റ്. ഒക്ടോബർ 25നകം പ്രവേശനം പൂർത്തിയാക്കും. റാങ്ക് പട്ടിക https://cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
പ്രൈം ന്യൂസ് പാണഞ്ചേരി യുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

0 Comments