പാണഞ്ചേരി പഞ്ചായത്തിലെ പട്ടികജാതി കുടുംബങ്ങൾക്ക് സൗര സുവിധ കിറ്റുകൾ നൽകി

സൗര സുവിധ കിറ്റുകളുടെ വിതരണം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പട്ടിക്കാട്.
പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട 100 പട്ടികജാതി കുടുംബങ്ങൾക്ക് സൗരോർജ്ജ വിളക്ക്, എഫ്.എം റേഡിയോ, മൊബൈൽ ചാർജർ എന്നിവയടങ്ങിയ സൗര സുവിധ കിറ്റുകൾ വിതരണം ചെയ്തു. 350 രൂപ ഗുണഭോക്തൃ വിഹിതം അടച്ചവർക്കാണ് 3500 ലേറെ രൂപ വില വരുന്ന കിറ്റുകൾ നൽകിയത്. മലയോര മേഖലയിലും പട്ടിക ജാതി കോളനികളിലും വൈദ്യുതി വിതരണം തടസ്സപ്പെടുന്ന സാഹചര്യങ്ങളിൽ വളരെയേറെ പ്രയോജനപ്രദമാണ് സോളാർ വിളക്കും മൊബൈൽ ചാർജറും അടങ്ങിയ ഈ കിറ്റുകൾ. 2021-22 വാർഷിക പദ്ധതിയുടെ ഭാഗമായാണ്  കിറ്റുകൾ വിതരണം 


ചെയ്തത്. പഞ്ചായത്ത് കമ്മിറ്റി ഹാളിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ സൗര സുവിധ കിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. പട്ടികജാതി വിഭാഗത്തിൽ പെട്ടവരുടെ ഉന്നമനത്തിനായി വിവിധ പരിപാടികളാണ് സംസ്ഥാന സർക്കാർ നടത്തിവരുന്നത് എന്നും അത്തരം ഒരു പരിപാടിയാണ് ഇതെന്നും പ്രസിഡണ്ട്  പറഞ്ഞു. കിറ്റുകൾക്ക് അർഹരായ 268 പേരുടെ പട്ടിക ഗ്രാമപഞ്ചായത്ത് അംഗീകരിച്ചിട്ടുണ്ട് അതിൽ നിന്നുമാണ് 100 കുടുംബങ്ങളെ ഈ വർഷം  തിരഞ്ഞെടുത്തിരിക്കുന്നത്. മൂന്നരലക്ഷം രൂപയാണ് പദ്ധതിക്കായി മാറ്റി വെച്ചിട്ടുള്ളത്. സെക്രട്ടറി പി ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുബൈദ അബൂബക്കർ, പ്രതിപക്ഷ നേതാവ് ബാബു തോമസ്, പദ്ധതി നിർവഹണ ഉദ്യോഗസ്ഥനായ വാസുദേവൻ, എസ് സി കോ-ഓർഡിനേറ്റർ അജിത, ഗ്രാമപഞ്ചായത്ത് മെമ്പർമാർ,  എന്നിവർ പങ്കെടുത്തു.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery



Post a Comment

0 Comments