വൈസ്‌മെൻ ഇന്റർ നാഷണൽ യൂത്ത് ക്യാമ്പ് നടത്തി

യൂത്ത് ക്യാമ്പിൽ വൈസ്‌മെൻ ഇന്റർ നാഷണൽ തൃശൂർ ഡിസ്ട്രിക്ട് ഗവർണർ അനിത ബെന്നി സംസാരിക്കുന്നു

കണ്ണാറ. വൈസ്‌മെൻ ഇന്റർ നാഷണൽ തൃശൂർ ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ യൂത്ത് ക്യാമ്പ് സംഘടിപ്പിച്ചു. കണ്ണാറ വൈഎംസിഎ ഹാളിൽ നടന്ന ക്യാമ്പിൽ  12 ക്ലബുകളിൽ നിന്നായി 30 പേർ പങ്കെടുത്തു. വൈസ് മെൻ ഇന്റർനാഷണൽ ട്രഷറർ ടി.എം ജോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തൃശൂർ ഡിസ്ട്രിക്ട് ഗവർണർ അനിത ബെന്നി അധ്യക്ഷത വഹിച്ചു. വർത്തമാനകാല സാഹചര്യത്തിൽ യുവജനങ്ങൾ നേരിടുന്ന വിവിധ വെല്ലുവിളികളെക്കുറിച്ച് ട്രെയിനർ പി.ഗിരീഷ് ക്ലാസ്സെടുത്തു. ഇന്റർനാഷണൽ യൂത്ത് ക്യാമ്പുകളിൽ പങ്കെടുത്തിട്ടുള്ള അലൻ, ബേസിൽ, അഡ്വ. സ്വാതി എന്നിവർ തങ്ങളുടെ ക്യാമ്പനുഭവങ്ങളെക്കുറിച്ചും ക്യാമ്പുകളിൽ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു.

ഡിസ്ട്രിക്ട് കോ-ഓർഡിനെറ്റർ  ബെന്നി വടക്കൻ, ജോളി വടക്കൻ, ജോസ് മഞ്ഞളി, ജിമ്മി ജേക്കബ്, സെക്രട്ടറി  എൽദോസ്, ട്രഷറർ വിനോദ്‌, കൺവീനർ ജോഷി പുത്തരിക്കൽ, മനോജ്  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

 


Post a Comment

0 Comments