പട്ടിക്കാട്. പൂവൻചിറ കാരക്കുഴി ഭാഗത്ത് ജലസേചനാവശ്യത്തിനായി ഉപയോഗിച്ചിരുന്ന ഇറിഗേഷൻ വക ജലസേചന കനാൽ ( കാഡ ചാൽCADA) പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജലസേചന വകുപ്പ് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് യൂത്ത് കോൺഗ്രസ്സ് പൂവൻചിറ
യൂണിറ്റ് പരാതി നൽകി. സ്വകാര്യ വ്യക്തി ചാല് പൊളിച്ചു നീക്കിയതു മൂലം വേനൽക്കാലത്ത് പ്രദേശത്ത് കൃഷി ആവശ്യത്തിനും കിണറുകളിൽ ഉറവ രൂപപ്പെടുന്നതിനും ആവശ്യമായ ജലം ഒഴുകാത്ത അവസ്ഥയാണെന്നും അതിനാൽ ചാല് പൂർവ്വ സ്ഥിതിയിലാക്കാൻ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ്സ് പൂവൻചിറ യൂണിറ്റ് പ്രസിഡണ്ട് ജിതിൻ പി. തമ്പി പരാതി നൽകിയിരിക്കുന്നത്. കാഡ ചാൽ (CADA) പുന:സ്ഥാപിക്കാതെ നിർമ്മാണ പ്രവർത്തനം നടത്തിയാൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും പരാതിയിൽ നടപടികൾ സ്വീകരിക്കാൻ കാലതാമസമുണ്ടായാൽ വിഷയം പരിഹരിക്കും വരെ സമര രംഗത്തുണ്ടാകുമെന്നും യൂത്ത് കോൺഗ്രസ്സ് ഭാരവാഹികൾ പറഞ്ഞു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments