മുടിക്കോട്. ദേശീയ പാതയിൽ മുടിക്കോട് സെന്ററിൽ കാർ അപകടത്തിൽ പെട്ടു. കാർ തലകീഴായി മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ തട്ടി ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റു. രാവിലെ 9 മണിയോടെയാണ് സംഭവം. ചാലക്കുടി സ്വദേശികളായ അൽവാനോ (26), ഓമന (70)
എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ പാലക്കാടു നിന്നും ചാലക്കുടിയിലേക്കുള്ള യാത്രയിലായിരുന്നു. മുടിക്കോട് സെന്ററിൽ വെച്ച് ദേശീയ പാത കുറുകെ കടക്കുകയായിരുന്ന സ്ത്രീയുടെ ദേഹത്ത് തട്ടാതിരിക്കാൻ
ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കീഴ്‌മേൽ മറിയുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരുക്കേറ്റ കാർ യാത്രക്കാരെ പാണഞ്ചേരി ലൈഫ് ആശുപത്രിയിലും ബൈക്ക് യാത്രക്കാരെ തൃശ്ശൂരിലുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഹൈവേ പോലീസും പീച്ചി പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
വളരെ തിരക്കുള്ള മുടിക്കോട് സെന്ററിൽ സിഗ്‌നൽ സംവിധാനങ്ങൾ ഇല്ലാത്തതാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
0 Comments