പീച്ചി, ഇരുമ്പുപാലം മേഖലകളിൽ വന്യമൃഗശല്യം ചെറുക്കുന്നതിനായി സോളാർ ലൈറ്റുകൾ സ്ഥാപിച്ചു

പീച്ചി. ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ വന്യജീവികൾ മൂലം കൃഷിനാശം കൂടുതലായി സംഭവിക്കുന്ന പ്രദേശങ്ങളായ ഇരുമ്പുപാലം  മൈക്കിൾ ജണ്ട ഭാഗങ്ങളിലും,  പീച്ചി  പള്ളിക്കുന്ന്, ജണ്ടമുക്ക് എന്നീ പ്രദേശങ്ങളിലുമായി നാല് സോളാർ ലൈറ്റുകൾ സ്ഥാപിച്ചു.  വന്യമൃഗശല്യം ഒരു പരിധിവരെ തടയുന്നതിന് സോളാർലൈറ്റുകൾ കൊണ്ട് കഴിയുമെന്നാണ് കരുതുന്നത്.  പീച്ചി വാഴാനി വന്യജീവി സങ്കേതം അസി. വൈൽഡ് ലൈഫ് വാർഡൻ അധ്യക്ഷനായ ചടങ്ങുകളിൽ ഇരുമ്പുപാലം മൈക്കിൾ ജണ്ട ഭാഗങ്ങളിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ഷീല അലക്‌സും പള്ളിക്കുന്ന് ജണ്ടമുക്ക് ഭാഗങ്ങളിൽ  പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ  ബാബു തോമസും സോളാർലൈറ്റുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രദേശവാസികളും,  ഇഡിസി അംഗങ്ങളും, പീച്ചി ഫോറസ്റ്റ് സ്‌റ്റേഷൻ ഉദ്യോഗസ്ഥരും പങ്കെടുത്തു.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments