പട്ടിക്കാട്. പള്ളിക്കണ്ടം ബസ് സ്‌റ്റോപ്പിന് സമീപത്തായി ജലനിധിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതായി നാട്ടുകാർ പറഞ്ഞു. പൈപ്പ് തകർന്ന് റോഡിലേക്ക് വെള്ളമൊഴുകുന്നതു മൂലം ഈ പ്രദേശത്ത് റോഡ് തകരാനും സാധ്യതയേറെയാണ്. പതിവായി ജലനിധി അധികൃതർ കടന്നു പോകുന്ന വഴിയായിട്ടും തകരാർ പരിഹരിക്കുന്നതിന് നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. മഴക്കാലത്തു പോലും കുടിവെള്ളത്തിന് ജലനിധിയെ മാത്രം ആശ്രയിക്കുന്ന നിരവധി ജനങ്ങൾ പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുണ്ട്. അടിയന്തരമായി പൈപ്പിന്റെ ചേർച്ച അടയ്ക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/IAHeBh7OdPIA68vajsuJSg
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments