സേനാ വിഭാഗങ്ങളിലേക്കുള്ള കായിക പരിശീലന ക്യാമ്പ് ആരംഭിച്ചു

പട്ടിക്കാട്.  ഇന്ത്യൻ ആർമി, കേരള പോലീസ്, റെയിൽവേ പോലീസ്, ഫയർ ഫോഴ്‌സ് മുതലായ സേനാ വിഭാഗങ്ങളിൽ  ജോലിക്ക് ശ്രമിക്കുന്ന ഉദ്യോഗാർത്ഥികൾക്ക്  കുറഞ്ഞ ചെലവിൽ കായിക പരിശീലനത്തിന് പാണഞ്ചേരി കായിക പരിശീലന ക്യാമ്പ് അവസരമൊരുക്കുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള 17വയസ്സ് പൂർത്തിയായ  യുവതി /യുവാക്കൾക്ക്  പട്ടിക്കാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചിട്ടുള്ള ക്യാമ്പിൽ നേരിട്ടത്തി അഡ്മിഷൻ നേടാവുന്നതാണ്. എല്ലാ ദിവസവും രാവിലെ 6.30 മുതൽ 8.00 മണി വരെയാണ് പരിശീലനം.പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് പരിശീലനം തികച്ചും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : 9446157487,9961607487എന്ന നമ്പറിൽ ബന്ധപ്പെടുക

പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments