പീച്ചി. വിദ്യാഭ്യാസ മേഖലയോട് പരിപൂർണ്ണമായും അവഗണന കാണിക്കുന്ന ഒരു സംവിധാനമായി കേരളത്തിലെ സർക്കാരും വിദ്യാഭ്യാസ വകുപ്പും മാറുകയാണെന്ന് ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ പറഞ്ഞു. കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ തൃശൂർ റവന്യൂ ജില്ലാ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് പീച്ചി വിലങ്ങന്നൂർ ദർശന ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിശക്തമായ പ്രതികരണങ്ങളിലൂടെ സർക്കാരിനെ കണ്ണു തുറപ്പിക്കാനും വിദ്യാഭ്യാസ നയങ്ങളിൽ മൗലികമായ മാറ്റം വരുത്താനുമുള്ള ഉത്തരവാദിത്തം കെപിഎസ്ടിഎ പോലുള്ള സംഘടനകൾ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെപിഎസ്ടി
എ തൃശൂർ റവന്യൂ ജില്ലാ പ്രസിഡണ്ട് കെ.സി റെജി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് ടി.എ ഷാഹിദ മുഖ്യപ്രഭാഷണം നടത്തി. ഉദ്ഘാടനച്ചടങ്ങിൽ കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി കെ ജോർജ്, സെക്രട്ടറി സാജു ജോർജ്, സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായ എം.എം ജെയ്‌സൺ വി.പി ഹരിഹരൻ, വി സുകുമാരൻ, പി.കെ ജയപ്രകാശ്, ജില്ലാ ട്രഷറർ എം.കെ സൈമൺ, സീനിയർ വൈസ്പ്രസിഡണ്ടുമാരായ എം. ഷാജു, എൻ ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി സരിൻ, എം ഷാജു, സയ്യിദ് ഹാരിസ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു. ക്യാമ്പിന്റെ സമാപനം മുൻ എം.എൽഎ ടി വി ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യും. പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.സി അഭിലാഷ് മുഖ്യപ്രഭാഷണം നടത്തും
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments