ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നഴ്‌സിങ് ഓഫീസർ (സ്റ്റാഫ് നഴ്‌സി ഗ്രേഡ് -II) - ഗ്രൂപ്പ് B അപേക്ഷ ക്ഷണിച്ചു. ഉയർന്ന പ്രായപരിധി 30 വയസ്സാണ്. 30-10-2021 തീയതിയെ അടിസ്ഥാനമാക്കിയാണ് വയസ്സ് കണക്കാക്കുന്നത്. OBC വിഭാഗത്തിൽ പെടുന്നവർക്ക് 3 വയസ്സും SC/ST വിഭാഗത്തിൽപെടുന്നവർക്ക് 5 വയസ്സും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാരായവർക്ക് ഉയർന്ന പ്രായപരിധിയിൽ 10 വർഷത്തെ ഇളവും എക്‌സ് മിലിട്ടറിക്കാർക്ക് 5 വർഷത്തെ ഇളവും ലഭിക്കും. ഇന്ത്യയിലെ എല്ലാ പ്രധാനപട്ടണങ്ങളിലും ഓൺലൈൻ പരീക്ഷാകേന്ദ്രം ഉണ്ടാകും. BSc നഴ്‌സിംഗ് അല്ലെങ്കിൽ GNM കഴിഞ്ഞവർക്ക് അപേക്ഷിക്കാം. GNM കഴിഞ്ഞവർക്ക് 50 കിടക്കകൾ ഉള്ള ഒരാശുപത്രിയിൽ 2 വർഷത്തെ പ്രവർത്തിപരിചയം നിർബന്ധം.
AIIMS ലേക്ക് ഈ വർഷം ഇനി വേറെ റിക്രൂട്ട്‌മെന്റ് വിജ്ഞാപനങ്ങൾ ഒന്നും ഉണ്ടായിരിക്കുന്നതല്ല. വിവിധ എയിംസുകളിലേക്കുള്ള ഒഴിവുകൾക്ക് ഒറ്റപ്പരീക്ഷ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് കോമൺ എലിജിബിലിറ്റി ടെസ്റ്റ് നടത്തുന്നത്. NORCET എന്ന് പേരിലാണ് ടെസ്റ്റുകൾ നടത്തുന്നത്.
അപേക്ഷിക്കാൻ ഉള്ള അവസാന തിയ്യതി 30-10-2021. പരീക്ഷ നവംബർ 20ന് ആണ്. https://www.aiimsexams.ac.in/info/Recruitments_new.html
0 Comments